കൊച്ചി : കുസാറ്റ് ദുരന്തത്തിൽപ്പെട്ട് മരിച്ച നാല് പേരിൽ 3 പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പിയാണ് മരിച്ചവരിൽ ഒരാൾ. സിവിൽ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് അതിൽ തമ്പി. രണ്ടാമത്തെയാൾ നോർത്ത് പറവൂർ സ്വദേശിനി ആൻട്രിസ്റ്റാ ആണ്. മൂന്നാമത്തെയാൾ സാറാ. cusat stampede two dead students identified
വിവിധ കോളജുകളില്‍ നിന്നു വിദ്യാര്‍ഥികള്‍ പരിപാടിക്കായി എത്തിയിരുന്നു. ഓഡിറ്റോറിയത്തില്‍ കൊള്ളാവുന്നതിലും അധികം പേര്‍ പരിപാടിക്കായി തടിച്ചുകൂടിയിരുന്നു. എതെല്ലാം ക്യാംപസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടില്ല.
4 വിദ്യാര്‍ഥികളുടെ നില ഗുരുതരം. 64 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15 വിദ്യാര്‍ഥികള്‍ അത്യാഹിത വിഭാഗത്തിലും മറ്റുള്ളവര്‍ നിരീക്ഷണത്തിലുമാണ്. കലക്ടര്‍ സ്ഥിരീകരിച്ചു.
കളമശേരി മെഡിക്കൽ കോളജിലും, കിൻഡർ ആശുപത്രിയിലും, ആസ്റ്റർ മെഡിസിറ്റിലിയിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും കൂടുതൽ ഡോക്ടർമാർ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.
പരിപാടിക്കിടെ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിനു ഒരു വാതില്‍ മാത്രമേ ഉള്ളു. പടിക്കെട്ടുകളുമുണ്ട്. പടിക്കെട്ടില്‍ വിദ്യാര്‍ഥികള്‍ വീണതോടെ അതിനു മുകളില്‍ മറ്റു വിദ്യാര്‍ഥികളും വീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.
ഗാനമേള നടക്കുന്നതിടെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെയാണ് മഴ പെയ്തത്. ഇതോടെ പുറത്തു നിന്നുള്ളവര്‍ ഇരച്ചു കയറി.