കൊച്ചി: സ്കൂള്‍ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ നാല് വിദ്യാര്‍ഥികളുടെ മരണത്തിലേക്ക് നയിച്ചത് മഴയും ജന ബാഹുല്യവും.cusat accident live updates accident in tech fest details out cusat accident latest news
വിവിധ കോളജുകളില്‍ നിന്നു വിദ്യാര്‍ഥികള്‍ പരിപാടിക്കായി എത്തിയിരുന്നു. ദുരന്തമുണ്ടായത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്കുള്ള ഗേറ്റ് തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഒന്നാകെ ഓടിക്കയറിയപ്പോയാണ്.
ക്യാമ്ബസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു നടന്നുവന്നിരുന്നത്. ഓഡിറ്റോറിയത്തിനകത്ത് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. എൻജിനീയറിങ് വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറി.
പരിപാടിക്കായി മറ്റ് ഡിപ്പാര്‍ട്മെന്‍റുകളിലെ വിദ്യാര്‍ഥികള്‍ക്ക് കയറാൻ ഗേറ്റിനടുക്ക് വൻ തിരക്ക് അനുഭവപ്പെട്ടു. പുറത്ത് മഴ പെയ്തതും കൂടുതല്‍ കുട്ടികള്‍ ഓഡിറ്റോറിയത്തിലേക്ക് വരാൻ കാരണമായി.
ഗേറ്റ് തുറന്നതോടെ വിദ്യാര്‍ഥികള്‍ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്ന്. ഗേറ്റ് കടക്കുന്നയുടൻ താഴേക്ക് സ്റ്റെപ്പുകളാണ്. ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികള്‍ വീണത്. പിന്നാലെയെത്തിയവര്‍ ഇവര്‍ക്ക് മേലെ വീണു.
പിറകില്‍ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവര്‍ അടിയില്‍ കുടുങ്ങുകയായിരുന്നു.
കുസാറ്റിലെ സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിന്‍റെ നേതൃത്വത്തിലാണ് വര്‍ഷം തോറുമുള്ള ടെക് ഫെസ്റ്റായ ധിഷ്ണ നടക്കുന്നത്. നവംബര്‍ 24, 25, 26 തിയതികളിലാണ് പരിപാടി നിശ്ചയിച്ചത്.
അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ ആര്‍. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ കോഴിക്കോടാണുള്ളത്.
കുസാറ്റ് കാമ്ബസ് സ്ഥിതി ചെയ്യുന്ന കളമശേരി മന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണ്. തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു.
സംഭവത്തിൽ നാല് പേര്‍ മരിക്കുകയും 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ കൊച്ചിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.