കല്‍പറ്റ: വയനാടിൻ്റെ പ്രിയങ്കരിയാകാനെത്തുന്ന പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാൻ കല്‍പറ്റ നഗരത്തില്‍ ആയിരങ്ങള്‍. വയനാട് ലോക് സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദേശ ‘ പത്രിക സമർപ്പിക്കാനുള്ള റോഡ് ഷോ അല്‍പസമയത്തിനകം ആരംഭിക്കും.Crowds in Kalpatta city to welcome Priyanka
പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തി.ബസ് സ്റ്റാന്റിലെത്തും. സോണിയ ഗാന്ധി റോഡ്ഷോയിൽ പങ്കെടുക്കില്ല. നിരവധി പേരാണ് രാഹുലിനെ വരവേൽക്കാൻ ഗ്രൗണ്ടിൽ തടിച്ചുകൂടിയത്.
11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു.
രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങൾ അടങ്ങിയ നിരവധി പ്ലക്കാർഡുകളാണ് ഒരുക്കിയിരിക്കുന്നത്. ന്യൂ ബസ് സ്റ്റാന്‍റില്‍ നിന്ന് തുറന്ന വാഹനത്തില്‍ വമ്പൻ റോഡ് ഷോയുമായാണ് പ്രിയങ്ക പത്രികാ സമർപ്പിക്കാന് കളക്ടറിലേക്ക് എത്തുക. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും കെ സുധാകരനും കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.
ഒമ്ബതു മണിയോടെ പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനു മുന്നില്‍ ആളുകള്‍ നിറഞ്ഞുതുടങ്ങി. ഒറ്റക്കും കൂട്ടായും ആളുകളുടെ പ്രവാഹം വർധിച്ചു. ചെറു സംഘങ്ങള്‍ മുദ്രാവാക്യം വിളികളുമായാണ് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞത്.
കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷർട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാർഡുകളേന്തിയും അണിനിരന്ന ആയിരങ്ങള്‍ക്കൊപ്പം ത്രിവർണ ബലൂണുകളുടെ ചാരുതയും നിറം പകർന്നു. ഗോത്രവർഗ യുവാക്കള്‍ അണിനിരക്കുന്ന ‘ഇതിഹാസ’ ബാൻഡ് വാദ്യ സംഘം ഉള്‍പ്പെടെ ഒരുങ്ങി നില്‍ക്കുകയാണ്. പത്തരയോടെ ജനം റാലിയായി പതിയെ ഒഴുകി നീങ്ങാൻ തുടങ്ങി.
5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമർപ്പിക്കും.
രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക തയ്യാറാക്കിയ ഷഹീർ സിങ് അസോസിയേറ്റ്സ് തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെയും പത്രിക തയ്യാറാക്കിയത്.