Monday, December 9, 2024
spot_imgspot_imgspot_img
HomeNews'യുകെയിൽ തന്നെ നിൽക്കണം, ശമ്പളമില്ലാതെ ജോലിക്ക് എടുക്കാമോ';ഇന്ത്യക്കാര്‍ അടിമകളെ പോലെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ എന്ന്...

‘യുകെയിൽ തന്നെ നിൽക്കണം, ശമ്പളമില്ലാതെ ജോലിക്ക് എടുക്കാമോ’;ഇന്ത്യക്കാര്‍ അടിമകളെ പോലെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ എന്ന് യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റിന് വിമർശനം

യുകെ: യുകെയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ വിളിച്ചുവരുത്തുന്നത്. തനിക്ക് യുകെയിൽ തന്നെ നിൽക്കണം. അതിനായി ശമ്പളമില്ലാതെ ഒരു മാസത്തേക്ക് തന്നെ ജോലിക്ക് എടുക്കാമോ എന്നതാണ് യുവതിയുടെ അഭ്യർത്ഥന.Criticism for Indian student’s post in UK

മൂന്നു മാസത്തിനുള്ളിൽ ഒരു ജോലി കണ്ടെത്താനായില്ലെങ്കിൽ തനിക്ക് നാട്ടിലേക്ക് തിരികെ പോരേണ്ടി വരും. അതിനാലാണ് താൻ ഇതിന് തയ്യാറാവുന്നത് എന്നും യുവതി പറയുന്നുണ്ട്. അവളുടെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറയുന്നത്, ലെസ്റ്റർ ആസ്ഥാനമായുള്ള വിദ്യാർത്ഥിനിയാണ് താനെന്നാണ്.

2022 -ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് മാറുന്നത്. 300 അപേക്ഷകൾ നൽകിയിട്ടും തനിക്ക് ഒരു ജോലി ഉറപ്പാക്കാൻ കഴിയുന്നില്ല. ഡിസൈൻ എഞ്ചിനീയറിംഗ് റോളുകൾക്കായിട്ടാണ് താൻ അന്വേഷിക്കുന്നത് എന്നാണ് അവൾ പറയുന്നത്. 

“ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിക്കുക. ഞാൻ ഞാൻ ആ ജോലിക്ക് പറ്റിയ ആളല്ലെങ്കിൽ തന്നെ പുറത്താക്കാം, ഞാൻ തിരികെ ഒന്നും പറയില്ല. എൻ്റെ ഗ്രാജുവേറ്റ് വിസ 3 മാസത്തിനുള്ളിൽ തീരും, യുകെയിൽ തുടരാൻ എന്നെ സഹായിക്കുന്നതിന് ഇത് റീപോസ്റ്റ് ചെയ്യൂ” എന്നാണ് അവൾ ലിങ്ക്ഡ്ഇനിൽ അപേക്ഷിക്കുന്നത്. 

ഓവർടൈം ജോലി ചെയ്യാൻ തയ്യാറാണ്, അവധി ദിവസങ്ങളിലും ജോലി ചെയ്യാൻ തയ്യാറാണ് എന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നുണ്ട്. “എൻ്റെ മൂല്യം തെളിയിക്കാൻ ഞാൻ ദിവസവും 12 മണിക്കൂറും, ആഴ്ചയിൽ 7 ദിവസവും ജോലി ചെയ്യും” എന്നും അവൾ തന്റെ പോസ്റ്റിൽ പറയുന്നു. 

എന്നാൽ, പോസ്റ്റ് സകല സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ചു. വലിയ വിമർശനമാണ് പോസ്റ്റിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇത്തരം ആളുകളാണ് തൊഴിലുടമകളെ കരുണയില്ലാതെ ജോലി ചെയ്യിക്കുന്നവരാക്കി മാറ്റുന്നത് എന്നായിരുന്നു പ്രധാന വിമർശനം. 

ഇതുപോലെ ഒരു 12 പേർ വരികയാണെങ്കിൽ ഒരു കമ്പനിക്ക് ഒരു വർഷം സൗജന്യമായി ജോലി ചെയ്യിക്കാൻ ആളായി. ഇത്തരം പോസ്റ്റുകൾ ഇടുന്നവർക്ക് അതുണ്ടാക്കുന്ന കേടുപാടുകളെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നായിരുന്നു ഒരാൾ പോസ്റ്റിന് കമന്റ് നൽകിയത്. ഇന്ത്യക്കാര്‍ എപ്പോഴും അടിമകളെ പോലെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments