തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കേരള പൊലീസിന്‍റെ അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നവീൻ ബാബുവിന്‍റെ കുടുംബം. പ്രതിപ്പട്ടികയിലുള്ളത് രാഷ്‌ട്രീയ സ്വാധീനമുള്ളവരായത് കൊണ്ട് തന്നെ അന്വേഷണം ഇത്തരത്തില്‍ ആയിരിക്കുമെന്ന വിലയിരുത്തലുകള്‍ തുടക്കം മുതല്‍ പൊതുവേയുണ്ട്.CPM’s stand on Naveen Babu’s death not needing a CBI investigation is in controversy
പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്നും തെളിവുകൾ നശിപ്പിക്കപ്പെടുമോ എന്നുമുള്ള സംശയം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നാണ് മഞ്ജുഷ പറയുന്നത്. നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന സംശയവും കുടുംബം ഉന്നയിക്കുന്നുണ്ട്.
അന്വേഷണത്തിന്‍റെ തുടക്കം മുതൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നും മൊഴി രേഖപ്പെടുത്താൻ കാലതാമസം വന്നുവെന്നും അവർ പരാതിപ്പെടുന്നു. കുടുംബാംഗങ്ങൾ എത്തുന്നതിനു മുൻപ് ഇൻക്വസ്റ്റ് നടപടികൾ പൊലീസ് തിടുക്കപ്പെട്ടു നടത്തിയതും സംശയം വർധിപ്പിക്കുന്നതായി അവർ ചൂണ്ടിക്കാണിക്കുന്നു.
നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് സർക്കാർ ആവര്‍ത്തിക്കുമ്പോഴും സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് വിവാദമാവുകയാണ്.
എം.വി ഗോവിന്ദന്റെ നിലപാട് സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും നവീൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹർജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്ബ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതും ദുരൂഹമാണ്. നവീൻ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീർത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അനിവാര്യമാണ്.
നവീൻ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാൻ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സിപിഎം സംരക്ഷിക്കുന്നത് ബിനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തൻ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും സതീശൻ പറഞ്ഞു.
പിപി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എംവി ഗോവിന്ദന്. അതുകൊണ്ടാണ് നവീന്‍ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പിപി ദിവ്യയെ സ്വീകരിക്കാന്‍ എംവി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചത്. എന്തൊരു കാപട്യമാണിത്? സിബിഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എംവി ഗേവിന്ദനും സിപിഎമ്മും കേരളത്തിന്‍റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നത്.
നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സിപിഎം സംരക്ഷിക്കുന്നത് ബിനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്.
സിബിഐ അന്വേഷണമെന്ന കുടുംബത്തിന്‍റെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തള്ളിയിരുന്നു. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് സിപിഐയും. സിബിഐ അന്വേഷണം മാത്രമാണോ പോംവഴിയെന്ന് നവീൻ ബാബുവിന്‍റെ കുടുംബമാണ് ചിന്തിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പം ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിക്കുമ്പോഴും സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നില്ല. കോടതിയുടെ മുന്നിലിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു.സിപിഎം നേതാവ് പ്രതിയായ കേസിൽ കേന്ദ്ര ഏജൻസിയായ സിബിഐ വന്നാൽ അതിന് രാഷ്ട്രീയമായി കേന്ദ്രസർക്കാർ പാർട്ടിക്കെതിരെ ഉപയോഗിക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.
അതേസമയം എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. നവീൻ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹർജി തീർപ്പാക്കിയത്. ചേർത്തല സ്വദേശി മുരളീധരനാണ് സിബിഐ അന്വേഷണം തേടി ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സിബിഐ അന്വേഷണം തേടി ഭാര്യ നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിഎമ്മിന്‍റേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നുമാണ് നവീൻ ബാബുവിന്‍റെ കുടുംബം കോടതിയെ അറിയിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്.