Monday, December 9, 2024
spot_imgspot_imgspot_img
HomeNewsഗോവിന്ദന്‍ കല്പിച്ചു;സിപിഎം നേതാക്കള്‍ ജയിലിലേക്ക്,മന്ത്രി ആര്‍ ബിന്ദുവും പി കെ ശ്രീമതിയും ഉള്‍പ്പെടെ ദിവ്യയ്ക്ക് പിന്തുണ,പിപി...

ഗോവിന്ദന്‍ കല്പിച്ചു;സിപിഎം നേതാക്കള്‍ ജയിലിലേക്ക്,മന്ത്രി ആര്‍ ബിന്ദുവും പി കെ ശ്രീമതിയും ഉള്‍പ്പെടെ ദിവ്യയ്ക്ക് പിന്തുണ,പിപി ദിവ്യയെ കൈവിടില്ലെന്ന് ഉറപ്പിച്ച് എ ഡി എമ്മിന്റെ കുടുംബത്തിന് ഒപ്പമെന്ന് പറഞ്ഞ സിപിഎം,എന്നും വേട്ടക്കാര്‍ക്കൊപ്പം

കണ്ണൂര്‍:സി.പി.എമ്മുകാര്‍ പ്രതികളായ എല്ലാ കേസുകളിലും എന്നതുപോലെ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലും പ്രതിയായ പിപി ദിവ്യയെ സംരക്ഷിക്കുകയാണ് സിപിഎം. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് മാത്രമാണ് ദിവ്യയ്ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയാറായത്. CPM protects PP Divya

ഈ ആരോപണം നിലനില്‍ക്കെയാണ് ദിവ്യക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ വനിതാ ജയിലിലേക്ക് സിപിഎം നേതാക്കള്‍ സ്വീകരണത്തിന് എത്തിയത്. ദിവ്യയെ കാണുന്നതിന് വിലക്കില്ലെന്ന് സിപഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി ഗോപിനാഥും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും പള്ളിക്കുന്ന് ജയിലിനു മുന്നിലെത്തി.ശിക്ഷ ഉറപ്പാക്കുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പിപി ദിവ്യയെ കൈവിടില്ലെന്ന് പ്രവര്‍ത്തി കൊണ്ട് ഉറപ്പിക്കുകയാണ് സിപിഎം.

എ ഡി എമ്മിന്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ‘ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണ്’ എന്ന് ഗോവിന്ദന്‍ മാഷ് നിലപാട് വ്യക്തമാക്കിയത്.

ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഭാര്യ പി കെ ശ്യാമള അടക്കം വനിതാ നേതാക്കള്‍ ജയിലിലേക്ക് എത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പികെ ശ്യാമള, സരള, എന്‍ സുകന്യ എന്നിവരാണ് ദിവ്യയെ കാണാനെത്തിയത്.

ദിവ്യയെ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായും കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച വിവരവും അറിയിക്കുന്നതിനാണ് സി.പി.എം നേതാക്കള്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ എത്തിയത്.

ഗോവിന്ദന്റെ വാക്കുകള്‍ ദിവ്യയ്ക്ക് ആശ്വാസം പകരുന്നതാണ്. ‘കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച്‌ ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടി നിലപാടല്ലെന്നും’ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി

ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു.

പി പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാളെന്ന് ദിവ്യയ്ക്ക് പിന്തുണയുമായി മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി. അത് ആർക്കും നിഷേധിക്കാനാകില്ല. പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്നും അവര്‍ വിമര്‍ശിച്ചു.

പി കെ ശ്രീമതി നേരത്തെ ദിവ്യയ്ക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ദിവ്യക്ക് നീതി ലഭിക്കണം. എന്ത് തന്നെയായാലും മനപൂർവ്വമല്ലാത്ത നിർഭാ​ഗ്യകരമായ ഒരു സംഭവം എന്നേ പറയാൻ പറ്റൂ. ദിവ്യയുടെ ഭാ​ഗത്ത് നിന്ന് മനപൂർവ്വമുണ്ടായ സംഭവമല്ല. പക്ഷേ ഉണ്ടായ സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിച്ചു, അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി എടുത്തത്. ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല-പികെ ശ്രീമതി പറഞ്ഞു.

ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യന്‍ പ്രതികരിച്ചു. അവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പോരായ്മ ഉണ്ടായിട്ടുണ്ട്. എന്നുകരുതി അവരെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. അതേസമയം, ജാമ്യം ലഭിച്ച ദിവ്യ ഇന്ന് ജയില്‍ മോചിതയാവും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം പി.പി ദിവ്യയ്ക്ക് ജാമ്യം കിട്ടുന്നതിനു വേണ്ടിയാണ് കളക്ടറെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ചതെന്ന് സതീശന്‍ ആരോപിച്ചു. ആദ്യം റവന്യൂ വകുപ്പിന് നല്‍കിയ മൊഴി മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം കളക്ടര്‍ മാറ്റിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കിക്കൊടുത്തത്.

കളക്ടറെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിച്ചത്. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി പാര്‍ട്ടി കുടുംബത്തിന് ഒപ്പമാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഗോവിന്ദന്‍ അതു പറയുമ്ബോള്‍ പാര്‍ട്ടിഗ്രമത്തില്‍ സി.പി.എം ദിവ്യയെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

എന്തൊരു വിരോധാഭാസവും ഇരട്ടത്താപ്പുമാണ്? നവീന്‍ ബാബുവിന്റെ കുടുംബത്തെ പരിഹസിക്കുകയും കബളിപ്പിക്കുകയും അപമാനിക്കുകയുമാണ് സി.പി.എം ചെയ്തത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തിത്തീര്‍ക്കാനാണ് എ.കെ.ജി സെന്ററില്‍ വ്യാജരേഖയുണ്ടാക്കിയത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നും വരുത്തിത്തീര്‍ത്ത് ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് മാത്രമാണ് ദിവ്യയ്ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയാറായത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ വികാരമുണ്ട്. കളക്ടര്‍ക്കെതിരെ റവന്യൂ വകുപ്പ് എന്ത് നടപടിയാണ് എടുത്തത്? ക്ഷണിക്കപ്പെടാതെ വന്ന് പി.പി ദിവ്യ എ.ഡി.എമ്മിനെ അധിക്ഷേപിച്ച്‌ സംസാരിക്കുമ്ബോള്‍ കളക്ടര്‍ ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നില്ലേ?

വാളയാര്‍ കേസിലും സി.പി.എമ്മുകാരായ പ്രതികളെ വെറുതെ വിട്ടു. പ്രതികള്‍ക്കു വേണ്ടി പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. വണ്ടിപ്പെരിയാറില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച്‌ കൊന്ന് കെട്ടിത്തൂക്കിയതും ഡി.വൈ.എഫ്.ഐക്കാരനാണ്. ആ കേസിലും പ്രതിയെ വെറുതെ വിട്ടു.

സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളായ എസ്.എഫ്.ഐക്കാരെയും സി.പി.എം രക്ഷിച്ചു. സി.പി.എമ്മുകാര്‍ പ്രതികളായ എല്ലാ കേസുകളിലും പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പാര്‍ട്ടിയും സര്‍ക്കാരും നടത്തിയത്.

സര്‍ക്കാരിന് എതിരെയുള്ള അതിശക്തമായ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് അപ്രധാനമായ കാര്യങ്ങള്‍ സി.പി.എം കൊണ്ടു വരുന്നത്. സി.പി.എം കൊണ്ടു വന്ന വിഷയങ്ങളൊക്കെ അവര്‍ക്കു തന്നെ തിരിച്ചടിയായെന്നും സതീശന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആൾ ജാമ്യവും വേണമെന്നാണ് ദിവ്യക്ക്‌ ജാമ്യം നൽകുന്നതിനുള്ള ഉപാധികൾ. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും വിധിപ്പകർപ്പിലുണ്ട്. 

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയിൽ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കും.

സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും  പിപി ദിവ്യയുടെ ജാമ്യഹർജിയുടെ വിധി പകർപ്പിൽ പറയുന്നു. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments