Monday, March 17, 2025
spot_imgspot_img
HomeNewsധാര്‍ഷ്ട്യവും ഏകാധിപത്യവും കൈമുതലാക്കി സിപിഎം; പാർട്ടിയുടെ പൊന്നോമന പി ദിവ്യക്ക് സംരക്ഷണം, മാധ്യമങ്ങള്‍ക്ക് അവഹേളനം, നീതികിട്ടാതെ...

ധാര്‍ഷ്ട്യവും ഏകാധിപത്യവും കൈമുതലാക്കി സിപിഎം; പാർട്ടിയുടെ പൊന്നോമന പി ദിവ്യക്ക് സംരക്ഷണം, മാധ്യമങ്ങള്‍ക്ക് അവഹേളനം, നീതികിട്ടാതെ നവീന്‍ ബാബുവിന്‍റെ കുടുംബം,ദിവ്യ അടക്കമുള്ള സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകള്‍ അറിഞ്ഞതോ പകപോക്കലിന് പിന്നില്‍?

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് കാരണക്കാരിയായ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്ന സിപിഎം പതിവ് പോലെ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന നിലപാട് തുടരുകയാണ്.നവീന്‍ ബാബുവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധങ്ങള്‍ കൂട്ടാക്കാതെയാണ് യാതൊരു കൂസലുമില്ലാതെ പാര്‍ട്ടി ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്നതും അവര്‍ക്കെതിരെ നടപടിയെടുക്കാത്തതും.CPM protected PP Divya

ഭരണം കയ്യില്‍ കിട്ടിയത് മുതലുള്ള ധാര്‍ഷ്ട്യവും ഏകാധിപത്യവും സിപിഎം തുടരുന്നതിന്റെ മറ്റൊരു തെളിവാണ്  മാധ്യമപ്രവർത്തകർക്കെതിരായ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസിൻറെ അധിക്ഷേപ പരാമർശം. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ ഒരു കഷ്ണം കിട്ടുമോ എന്നുനോക്കി കൊതിവെള്ളമിറക്കി നിൽക്കുന്ന പോലെയാണ് മാധ്യമങ്ങൾ എന്ന പരാമര്‍ശം വലിയ വിമര്‍ശനം ഉണ്ടാക്കിയെങ്കിലും മാപ്പ് പറയാതെ ഉറച്ചു നില്‍ക്കുന്ന കൃഷ്ണദാസിൻറെ മനോഭാവം പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവമെന്ന് വീണ്ടും തെളിയിക്കുകയാണ്.

നവീന്‍ ബാബുവിന്‍റെ മരണവും ഇത്രയേറെ രാഷ്ട്രീയ പ്രതിസന്ധികളും ഉണ്ടായിട്ടും ധാര്ഷ്ട്യ മനോഭാവം മാറ്റാത്ത പാര്‍ട്ടി നേതാക്കള്‍ ഈ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചയാണ്.

പി പി ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ല. തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തിൽ ധാരണയായി. മുന്‍കൂർ ജാമ്യേപേക്ഷയിലെ ഉത്തരവ് കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ദിവ്യ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ സി.പി.എം നിയന്ത്രിത സഹകരണാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് പൊലിസ് അന്വേഷണമാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രക്തസമ്മര്‍ദ്ദം കൂടുതലായതിനെ തുടര്‍ന്നാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വിവരമാണ് പൊലിസിന് ലഭിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച്‌ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഈ കാര്യം പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അസുഖമാണെന്ന കോടതിയെ ധരിപ്പിച്ച്‌ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് ദിവ്യയുടേതെന്ന സൂചനയും ഉണ്ട്.

അറസ്റ്റിലായാലും റിമാന്‍ഡ് കാലം ആശുപത്രിയില്‍ കഴിയാനുള്ള തന്ത്രമായി പല പ്രതികളും രോഗത്തെ ഉപയോഗിക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

 ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഈക്കാര്യത്തില്‍ നീക്കമൊന്നും നടന്നില്ല. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങള്‍. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

യാത്രയയപ്പ് നടക്കുന്നതിന് മുന്‍പ് ദിവ്യ തന്റെ ഫോണില്‍ നിന്നും കണ്ണൂര്‍ ജില്ലാ കലക്ടറെയും കണ്ണൂര്‍ വിഷന്‍ ബ്യുറോ ചീഫ് മനോജ് മയ്യിലിനെയും വിളിച്ചതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കണ്ണൂര്‍ വിഷന്‍ ചിത്രീകരിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ താന്‍ എ.ഡി. എമ്മിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗവും അഴിമതി ആരോപണവും അടങ്ങുന്ന ദൃശ്യങ്ങള്‍ ദിവ്യ തന്നെ മറ്റു പ്രമുഖ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ചു കൊടുത്തതായും തെളിഞ്ഞിട്ടുണ്ട്.

ചോദിച്ചു വാങ്ങിയാണ് നവീന്‍ ബാബുവിനെതിരെയുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ അരുണ്‍ കെ .വിജയന്‍ കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യില്‍ എന്നിവരുടെ മൊഴി പൊലിസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളും ദിവ്യയ് ക്കെതിരെയുള്ള തെളിവുകളായി മാറും. മാത്രമല്ല കണ്ണൂര്‍ വിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത ദിവ്യ തന്നെ മറ്റു വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് രാജി.

പ്രശാന്ത് ഇതുവരെ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്. ഇതടക്കം നടപടി പിന്നീട് തീരുമാനിക്കും. പരിയാരം മെഡിക്കൽ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സർ‍ക്കാ‍ർ ഏറ്റെടുത്ത ശേഷം സർക്കാർ സ‍ർവീസിൽ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്. 

അതേസമയം  പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകളില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ദിവ്യയുടെ ബിനാമി കമ്ബനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ പരസ്യ ബോര്‍ഡുകളിലും അഴിമതി നടന്നതായി ആക്ഷേപമുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോര്‍ഡ് വച്ചതില്‍ വന്‍തുകയാണ് കാര്‍ട്ടണ്‍ കമ്ബനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോര്‍ഡ് മൂന്ന് ലക്ഷം രൂപയ്ക്കാണ് കാര്‍ട്ടണ്‍ ചെയ്ത് നല്‍കിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാര്‍ട്ടണാണ്.

ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നല്‍കിയ നിര്‍മ്മാണ കരാറുകളില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ ഒരൊറ്റ കമ്ബനിക്കാണ് കിട്ടിയത്. മൂന്നുവര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയതിന് ശേഷമാണ് കമ്ബനി രൂപീകരിച്ചത്. കമ്ബനി എംഡി പി പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.

വിവരാവകാശ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഒരു കമ്ബനിക്ക് മാത്രം കോടികളുടെ പ്രവര്‍ത്തികളാണ് കിട്ടുന്നത്. മോഡുലാര്‍ ടോയിലറ്റ്, കെട്ടിടങ്ങള്‍ എന്നിവയാണ് നിര്‍മാണം. പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ കരാര്‍ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ്. സില്‍ക്ക് ബൈ കോണ്‍ട്രാക്ടിന് ടെണ്ടര്‍ വിളിക്കും.

ഈ ടെണ്ടര്‍ മൂന്ന് വര്‍ഷമായി ഒറ്റക്കമ്ബനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതടക്കം പി പി ദിവ്യ അടക്കമുള്ള സിപിഎം നേതാക്കള്‍ ജില്ലയില്‍ നടത്തുന്ന ബിനാമി ഇടപാടുകളുടെ വിവരം എഡിഎം നവീന്‍ ബാബു അറിഞ്ഞിരുന്നതായാണ് വിവരം.

നവീന്‍ ബാബുവിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പകപോക്കലിന് പിന്നില്‍ ജില്ലയിലെ സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി മനസിലാക്കിയതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സിപിഎമ്മിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചതിന്റെ പകയിലാണ് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ത്തിയത് പി പി ദിവ്യ യാത്രയയപ്പ് വേദിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പി പി ദിവ്യ അടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന ബിനാമി ബിസിനസുകളെക്കുറിച്ച്‌ എഡിഎം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പെട്രോള്‍ പമ്ബിന്റെ അനുമതി കൊടുക്കുന്നതിന്റെ ഭാഗമായി ഉടമകളുടെ സാമ്ബത്തിക ഭദ്രതയെക്കുറിച്ചടക്കം എഡിഎം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ചെങ്ങളായി പഞ്ചായത്തിലെ വിവാദ പെട്രോള്‍ പമ്ബിനായി നടത്തിയ നീക്കങ്ങളും ദൂരൂഹത ഉയര്‍ത്തുന്നതാണ്. വളവില്‍ പെട്രോള്‍ പമ്ബ് നിര്‍മ്മിക്കുന്നതിലെ തടസ്സങ്ങള്‍ എഡിഎം ചൂണ്ടിക്കാട്ടിയതും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. തൊട്ടടുത്ത് നാടുകാണി എന്നൊരു സ്ഥലത്ത് രണ്ടു പെട്രോള്‍ പമ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസിഎല്‍ എന്ന കമ്ബനിക്കാണ് ഇതില്‍ ഒരു പമ്ബിന്റെ ഉടമസ്ഥാവകാശം. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമാണ്. കണ്ണൂരിലെ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമാണ്.

കണ്ണൂര്‍ ജയിലിന് സമീപമാണ് ആദ്യം പെട്രോള്‍ പമ്ബ് തുടങ്ങിയത്. ഒരു വര്‍ഷം മുമ്ബാണ് കെപിസിസിഎല്‍ വളവില്‍ സ്ഥാപിച്ചത്. അങ്ങനെയൊരു വളവില്‍ പെട്രോള്‍ പമ്ബ് അനുവദിക്കാന്‍ പാടുള്ളതല്ല. ഇതിന് മുമ്ബുള്ള എഡിഎം ചട്ടക്രമങ്ങള്‍ പാലിക്കാതെ അനുവദിച്ചതാണ്.

എം വി ഗോവിന്ദന്‍ പെട്രോള്‍ പമ്ബ് ഉദ്ഘാടനം ചെയ്യുന്ന ദൃശ്യം ടി വി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സമാനമായ രീതിയില്‍ ചെങ്ങളായിയിലും പമ്ബ് നിര്‍മ്മിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതിന്റെ പേരിലുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ ആരോപണങ്ങള്‍ ഉന്നയിച്ചതും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments