കണ്ണൂർ: എഡിഎം – കെ നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും. CPIM leaders to welcome Divya who will be released from jail
പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയെങ്കിലും ജയിലിൽ നിന്നിറങ്ങുമ്പോൾ സ്വീകരിക്കാനായി സിപിഐഎം വനിതാ നേതാക്കളും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി ഗോപിനാഥും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും പള്ളിക്കുന്ന് ജയിലിനു മുന്നിലുണ്ട്.
പിപി ദിവ്യയെ കൈവിടില്ലെന്ന് ആവർത്തിക്കുകയാണ് സിപിഐഎം. കേഡർക്ക് തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഐഎം നേതാക്കള്‍ അവിടെ പോയിരുന്നല്ലോ എന്ന ചോദ്യത്തിലും അദ്ദേഹം പ്രതികരിച്ചു.
നേതാക്കള്‍ ഇനിയും ഒപ്പം പോകുമെന്നും ജയിലില്‍ നിന്ന് വന്നാലും പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ എന്നു പറയുന്നത് ശത്രുവാണോ? പാര്‍ട്ടി കേഡര്‍ ആയിരുന്നല്ലോ, കേഡര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ടു പോകും. തെറ്റിന്റെ പേരില്‍ കൊല്ലാന്‍ ആകില്ലല്ലോ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ ദിവ്യ എടുക്കുന്ന നിലപാട് ദിവ്യയുടെ വ്യക്തിപരമായ നിലപാടാണെന്നും അത് പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറുകൊണ്ട് ദിവ്യയെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. കോണ്‍ഗ്രസിന്റെ പൈലി രീതിയല്ല സിപിഐഎം ചെയ്തത് – എംവി ഗോവിന്ദന്‍ പറഞ്ഞു.