തിരുവനന്തപുരം: ദമ്പതികള്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണാണ് മരിച്ചത്.couple found dead inside house in parassala thiruvananthapuram
സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. മകള്‍ ഭർത്താവിന്റെ വീട്ടിലാണ്. കൊച്ചിയില്‍ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
മരണം എപ്പോഴെന്നതില്‍ വ്യക്തതയില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)