കറുകച്ചാല്‍ : കറുകച്ചാലിൽ ചട്ടിയും തവിയും എന്ന ഹോട്ടൽ നടത്തിയിരുന്ന ഉടമയായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. couple arrested in hotel owner murder case
കറുകച്ചാലില്‍ ‘ചട്ടിയും തവിയും’ എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ ഹോട്ടല്‍ ജീവനക്കാരാനായ ജോസ് കെ തോമസ് കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഹോട്ടലിന്റെ സഹ ഉടമയായ യുവതിയുടെ പക.
ഹോട്ടലിന്റെ സഹ ഉടമയായ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ തോമസുമായി അടുപ്പത്തിലായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള പകയിലാണ് ഹോട്ടലുടമ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സോണിയയേയും ഭര്‍ത്താവ് റെജിയേയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ജോസ് കെ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ സോണിയയും മരിച്ച രഞ്ജിത്തും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തിയിരുന്നത്.
ഈ മാസം 15 ന് കറുകച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചട്ടിയും, തവിയും എന്ന ഹോട്ടലിൽ വച്ച് ഹോട്ടൽ ഉടമയെ ജീവനക്കാരനായ ജോസ് കെ തോമസ് കത്തികൊണ്ട് ആക്രമിക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ച് ഉടമ മരണപ്പെടുകയുമായിരുന്നു.
ഇതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനായ ജോസ് കെ തോമസിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രഞ്ജിത് കുമാറിനെയും, ഭാര്യ സോണിയ തോമസിനെയും പ്രേരണാ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.
സോണിയ മരണപ്പെട്ട രഞ്ജിത്തുമായി ചേർന്ന് ഹോട്ടൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ സോണിയ ഹോട്ടൽ ജീവനക്കാരനായ ജോസ് കെ തോമസുമായി സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഹോട്ടൽ ഉടമയ്ക്കും, സോണിയക്കും ഇടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും, പിന്നീട് രഞ്ജിത്ത് കുമാറും ,സോണിയയും ചേര്‍ന്ന് ഉടമയെ ആക്രമിക്കുന്നതിന് പ്രേരണ നല്‍കിയതായും കണ്ടെത്തുകയായീരുന്നു.
രഞ്ജിത്തിനെ വകവരുത്താൻ സോണിയയും റെജിയും ചേര്‍ന്ന് ജോസ് കെ തോമസിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് യുവതിയെയും ഭര്‍ത്താവിനെയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്തത്.