Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsഫോൺ ചെയ്യാൻ ഒന്നു തരാമോ, അത്യാവശ്യമായിരുന്നു ’: മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ

ഫോൺ ചെയ്യാൻ ഒന്നു തരാമോ, അത്യാവശ്യമായിരുന്നു ’: മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ

കൊച്ചി : മൊബൈൽ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എം.ഡി.ആൻമേരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ തട്ടിയെടുക്കുന്നത്. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും.

അതേസമയം ഇത്തരത്തിൽ മൊബൈൽ തട്ടിയെടുത്ത പത്തോളം കേസുകളിൽ പൊലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈൽ സമാനരീതിയിൽ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments