തിരുവനന്തപുരം: നാളെ നവകേരള സദസ്സിന് തുടക്കം കുറിക്കാനിരിക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായുള്ള ആഡംബര ബസിനെ ചൊല്ലിവിവാദം ശക്തമാവുകയാണ്. കടത്തില്‍ മുങ്ങിയ സര്ക്കാര്‍ ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവുള്ള ബസ് വാങ്ങുന്നത് ധൂര്‍ത്താണ് എന്നാണ് പ്രധാന വിമര്‍ശനം.
ഇതിനിടയില്‍ നവകേരള സദസിനുള്ള ആഡംബര ബസിന്റെത് എന്ന നിലയില്‍ ഒരു ബസിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മൂന്ന് നിലകളിലായി, ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബസിന്റെ ചിത്രമാണ് സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.
വിന്‍സന്റ് ജേക്കബ് എന്ന ഐഡിയില്‍ നിന്നായിരുന്നു ഈ പ്രചരണം എത്തിയത്. ഇതോടെ ഈ ചിത്രങ്ങള്‍ പങ്കുവച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു രംഗത്ത് വന്നത്.എന്നാല്‍ ഈ ബസ് അല്ല നവകേരള സദസിനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
വര്‍ഷങ്ങളാി ഇന്റര്‍നെറ്റില്‍ ഉള്ള ചിത്രമാണിത്. വിവിധ വെബ്സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും മൂന്ന് നിലയുള്ള ബസിന്റെ ചിത്രം നിരവധി തവണ അപ്ലോഡ് ചെയ്തിട്ടുള്ളതായി കാണാം. നിലവില്‍ ഇന്റര്‍നെറ്റിലുള്ള ചിത്രം, നവകേരള സദസിനുള്ള യാത്രക്കായി ഒരുക്കിയ ബസ് എന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.