ലണ്ടൻ: യുണൈറ്റഡ് കിംഗ്ഡത്തിൽ കുടിയേറ്റക്കാരുടെ ആക്രമണത്തെ തുടർന്ന് ബ്രിട്ടിഷ് ജനത വീണ്ടും ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നടത്തുന്നു. യുവാവിൻ്റെ കത്തി ആക്രമണത്തിൽ 34 കാരിയായ സ്ത്രീക്കും 11 വയസ്സുള്ള പെൺകുട്ടിക്കും പരിക്കേറ്റു.
ലണ്ടനിലെ ലെസിസ്റ്റര്‍ സ്‌ക്വയറിലാണ് കത്തികുത്ത് നടന്നത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസ് നൽകിയിട്ടില്ല. അക്രമി കുടിയേറ്റക്കാരനാണോ എന്ന് വ്യക്തമല്ല.
സ്‌ക്വയറിന് തൊട്ടടുത്തുള്ള ടിഡബ്യുജി ടീ ഷോപ്പില്‍ ജോലി ചെയ്യുന്ന ഗാര്‍ഡ് അബ്ദുള്ളയാണ് അക്രമം കണ്ട് അത് തടയാനായി ആദ്യം ഓടിയെത്തിയത്. പിന്നീട് മറ്റ് പൊതുജനങ്ങളും ഓടിയെത്തി അക്രമിയെ കീഴ്പെടുത്തുകയായിരുന്നു.
ഇവരുടെ ധീരമായ ഇടപെടലിലെ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ക്രിസ്റ്റിനാ ജെസ്സാ പ്രശംസിച്ചു.
11-കാരിയായ മകളെയും, 34-കാരി അമ്മയെയുമാണ് പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചത്. പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അമ്മയുടെ പരുക്കുകള്‍ സാരമല്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.