മണിപ്പൂര്‍: മണിപ്പൂരില്‍ സംഘര്‍ഷം അതീവ രൂക്ഷം. വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതലയോഗം പുരോഗമിക്കുകയാണ്. ഇറെങ്ബാമില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി.Conflict is intensifying in Manipur
അസമില്‍ നദിയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ജിരിബാമില്‍ അക്രമസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷ സേന നടത്തിയവെടിവെപ്പില്‍ ഒരാള്‍ മരിച്ചു.
മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉന്നതല യോഗം വിളിച്ചത്.
പ്രതിരോധ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതര്‍ പങ്കെടുക്കുന്ന യോഗത്തില്‍, സാഹചര്യം അവലോകനം ചെയ്യുകയാണ്. സമാധാനം പുനഃസ്ഥാപിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.