Monday, December 9, 2024
spot_imgspot_imgspot_img
HomeNewsമണിപ്പൂരിന് പിന്നാലെ യുപിയും സംഘര്‍ഷത്തിലേക്ക്!സംഭാലിലെ ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താനുള്ള നീക്കം വീണ്ടും വര്‍ഗ്ഗീയത ഇളക്കാനോ?മരണം...

മണിപ്പൂരിന് പിന്നാലെ യുപിയും സംഘര്‍ഷത്തിലേക്ക്!സംഭാലിലെ ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താനുള്ള നീക്കം വീണ്ടും വര്‍ഗ്ഗീയത ഇളക്കാനോ?മരണം നാല്,പ്രദേശത്ത് നിരോധനാജ്ഞ

യുപി: മണിപ്പൂരിന് പിന്നാലെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. വര്‍ഗ്ഗീയതയുടെ വിഷ വിത്തുകള്‍ വിതച്ച് മതേതര രാജ്യം വെണ്ണീറാകുമോ എന്നാ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.Conflict in Sambhal, Uttar Pradesh

ബാബറി മസ്ജിദ് തകര്‍ത്തത് പോലെ മറ്റൊരു ലഹളയ്ക്ക് കളമൊരുക്കുന്നത് രാജ്യം വലിയ വെല്ലുവിളിയിലെക്ക് നീങ്ങാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് സംഘര്‍ഷം. ഒരു ഹിന്ദുക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന അവകാശവാദത്തെ തുടര്‍ന്നാണ് കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.

അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സംഭൽ എംപി സിയ ഉർ റഹ്മാനെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിന് ഉത്തരവാദി ബിജെപിയാണെന്നും, വിഷയത്തിൽ സർക്കാർ പക്ഷപാതിത്വത്തോടെ ഇടപെടുന്നത് ദൗർഭാ​ഗ്യകരമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. സുപ്രീം കോടതി ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി.

പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം നാലായി. 25 പേര്‍ അറസ്റ്റിലായി. ഇതില്‍ പള്ളി ഇമാമും ഉള്‍പ്പെടും. സംഘര്‍ഷത്തിന് പ്രേരണ നല്‍കിയെന്നാരോപിച്ചാണ് ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇദ്ദേഹത്തെ കൂടാതെ സമാജ്‌വാദി പാര്‍ട്ടി എംപി സിയ ഉര്‍ റഹ്മാന്‍ ബാര്‍ഖ്, എംഎല്‍എ ഇക്ബാല്‍ മഹ്മൂദിന്റെ മകന്‍ സൊഹൈല്‍ ഇഖ്ബാലിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

യുപിയിലെ സംഭാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ പൊലീസുകാരും പ്രാദേശികരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു.

നിരവധി വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പൊലീസിന് നേരെ കല്ലേറ് നടക്കുകയും ചെയ്തു. പിന്നാലെ പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് ബാറ്റണും കണ്ണീര്‍വാതകവും ഉപയോഗിച്ചു.

സംഘര്‍ഷത്തില്‍ 20ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു കോണ്‍സ്റ്റബിളിന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് സ്ത്രീകളടക്കം 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലഹളയുണ്ടാക്കിയ പ്രതികള്‍ക്കെതിരെ നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം കേസെടുക്കും. മരിച്ചവരില്‍ രണ്ട് പേര്‍ വെടിയേറ്റതാണ് മരണകാരണം. അതേസമയം മൂന്നാമത്തെയാളുടെ മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അത് വ്യക്തമാകു. അധികൃതരുടെ അനുവാദമില്ലാതെ പുറത്തുനിന്നുള്ള ആര്‍ക്കും പ്രദേശത്തേക്ക് പ്രവേശനമില്ല. സാമൂഹിക സംഘടനകള്‍, ജനപ്രതിനിധികള്‍ക്കടക്കം വിലക്കുണ്ട്.

അതേസമയം, മറുഭാ​ഗത്തിന്റെ വാദം കേൾക്കാതെയുള്ള നടപടികളിലൂടെ മനപ്പൂർവം സ്ഥിതി വഷളാക്കിയത് സർക്കാറാണെന്ന് പ്രിയങ്ക ​ഗാന്ധി വിമർശിച്ചു. മുസ്ലീം ലീ​ഗും ആശങ്ക അറിയിച്ചു. സുപ്രീം കോടതി വിഷയത്തില്‍ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവർത്തിച്ചു. സംഘർഷമുണ്ടായ ഷാഹി ജമാ മസ്ജിദ് പരിസരത്ത് കനത്ത ജാ​ഗ്രത തുടരുകയാണ്. ഈമാസം 30 വരെ അനുമതിയില്ലാതെ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 

സംഭാലിലെ ഷാഹി മസ്ജിദിന്റെ സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി മസ്ജിദ് കമ്മിറ്റിയിലെ സദര്‍ (ചീഫ്) സഫര്‍ അലി രംഗത്തെത്തി. ആള്‍ക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു എന്നും വെടിവെയ്പ്പുണ്ടായേക്കാം എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും സഫര്‍ അലി പറഞ്ഞു. എന്നാല്‍ പിന്മാറുന്നതില്‍ നിന്ന് ജനക്കൂട്ടത്തെ തടഞ്ഞത് ആരാണ് എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ സര്‍വേ സംഘത്തോടൊപ്പം പള്ളിക്കുള്ളില്‍ ആയിരുന്നു സഫര്‍ അലി പറഞ്ഞു, ”തിരിച്ചു പോയി വീട്ടില്‍ നില്‍ക്കാന്‍ ഞാന്‍ ആളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. പക്ഷേ ആരാണ് അവരെ തടഞ്ഞതെന്ന് എനിക്കറിയില്ല,’ അദ്ദേഹം വ്യക്തമാക്കി.

ജുമാ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അവകാശപ്പെട്ട്  ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ അപേക്ഷയിലാണ്‌ ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സർവേ നടത്തിയത്‌. പള്ളിയുടെ സർവേ നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാന്‍ നടത്തിയ സര്‍േവയാണ് കല്ലേറിലും സംഘര്‍ഷത്തിലും കലാശിച്ചത്.

അതേസമയം അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ ഔഞ്ജനേയ കുമാര്‍ പറഞ്ഞു. ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രാദേശിക ജനപ്രതിനിധികളുമായും സമൂഹത്തിലെ സ്വാധീനമുള്ള അംഗങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഗള്‍ രാജാക്കന്‍മാര്‍ പള്ളി പണിയുന്നതിനായി ക്ഷേത്രം തകര്‍ത്തുവെന്ന പരാതിയെ തുടര്‍ന്നാാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍വേ ആരംഭിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments