Thursday, May 1, 2025
spot_imgspot_img
HomeNewsKerala Newsകാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിക്കൊടുത്തതായി പരാതി, ആദ്യം മാറിക്കൊണ്ടുപോയവര്‍ മൃതദേഹം ദഹിപ്പിച്ചു; ആശുപത്രിയില്‍...

കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിക്കൊടുത്തതായി പരാതി, ആദ്യം മാറിക്കൊണ്ടുപോയവര്‍ മൃതദേഹം ദഹിപ്പിച്ചു; ആശുപത്രിയില്‍ ബഹളം

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറിക്കൊടുത്തതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മയുടെ മൃതദേഹമാണ് ചിറക്കടവ് സ്വദേശിയുടെതുമായി മാറിയത്.

ചിറക്കടവ് കവല സ്വദേശികള്‍ക്ക് നല്‍കിയ മൃതദേഹം ഇന്നലെ ദഹിപ്പിച്ചു. കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സിഎസ്ഐ പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്കാരം നടത്തേണ്ടിയിരുന്നത്.അതിന്റെ ഭാഗമായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറിയതായി മനസിലയത്. അവര്‍ ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം നല്‍കിയ ചിറക്കടവ് സ്വദേശികളുമായി ബന്ധപ്പെട്ടെങ്കിലും ശവസംസ്‌കാര ചടങ്ങ് ഉള്‍പ്പടെ കഴിഞ്ഞതായി അവര്‍ അറിയിച്ചു.

മൃതദേഹം മാറി നല്‍കിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം ഉണ്ടായി. ഡിവൈഎസ്പിയുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ചിറക്കടവ് സ്വദേശികള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ച്‌ ആണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments