മലപ്പുറം: സ്വര്‍ണക്കടത്തില്‍ കെടി ജലീലിന്റെ വിവാദ പ്രസ്താവനയില്‍ പൊലീസില്‍ പരാതി. ജലീലിനെതിരെ കലാപഹ്വനത്തിന് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. complaint against KT Jaleel’s controversial statement
ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യുഎ റസാഖ് ആണ് എസ്പിക്ക് പരാതി നല്‍കിയത്.
മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു. പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നടപടിയിലേക്ക് കടന്നിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം നാമധാരികളാണെന്നായിരുന്നു ജലീലിന്റെ പ്രസ്താവന. തെറ്റ് ചെയ്യുന്നത് ഏത് മതവിഭാഗങ്ങളായാലും അതിനെ എതിര്‍ക്കണമെന്ന് ജലീല്‍ പറയുന്നു.
ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിര്‍ക്കാന്‍ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവര്‍ക്കിടയിലെ അരുതായ്മകള്‍ പറയേണ്ടത് ഹൈന്ദവരാണ്.
ഇതര മതസ്ഥര്‍ കാണിക്കുന്ന കുല്‍സിത നീക്കങ്ങളായി അത്തരം ഇടപെടലുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. മതപരിഷ്‌കരണങ്ങളും സാമൂഹ്യ നവോത്ഥാനങ്ങളും അങ്ങിനെയേ നടന്നിട്ടുള്ളൂ – ജലീല്‍ പറയുന്നു.
അതേസമയം, ജലീലിന്റെ പരാമര്‍ശത്തിനെതിരെ രോഷം തുടരുകയാണ്. വിവാദ മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ച് സംഘര്‍ഷഭരിതമായി. പൊലീസ് രാജ് അവസാനിപ്പിക്കുക ,മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു യൂത്ത് ലീഗ് നാളെ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.