നമ്മളിൽ പലരും പ്രായമാകുന്നത് ഇഷ്ടപ്പെടാത്തവരാണ്. മുഖത്ത് ചുളിവുകൾ വീഴുമോ, നര കയറുമോ എന്ന് തുടങ്ങി അനേകം ആശങ്കകളും ചിലർക്കുണ്ടാകും. അതുകൊണ്ടു തന്നെ ചർമം ചെറുപ്പമായി സൂക്ഷിക്കാനും യുവത്വം നിലനിർത്താനും പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. colombian model koral costa beauty tips she applies urine to her face every morning
ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം മൂത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊളമ്പിയൻ ഗായികയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ കോറൽ കോസ്റ്റ.
യുവത്വം നിലനിർത്താൻ താൻ എല്ലാ ദിവസവും രാവിലെ സ്വന്തം മൂത്രം മുഖത്ത് പുരട്ടാറുണ്ടെന്ന് കോറൽ കോസ്റ്റ പറഞ്ഞു. മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാൻ ഈ രീതി സഹായകമാകുന്നുണ്ടെന്നും താരം വ്യക്തമാക്കി.
മൂത്രം വൃത്തിയില്ലാത്തതാണ് എങ്കിലും അത് മുഖത്തെ വൃത്തിയുള്ളതാക്കി മാറ്റും എന്നാണ് ഗായികയുടെ അവകാശവാദം. മാത്രമല്ല, ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ ഇതേ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, ഒരുപാടുപേർ താരത്തെ ഇതിന്റെ പേരിൽ വിമർശിച്ചു. ഇതിലെ വൃത്തിയില്ലായ്മയുടെ അപകടവും അശാസ്ത്രീയതയും തന്നെയാണ് വിമർശിക്കുന്നർ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.
വേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍