Wednesday, April 30, 2025
spot_imgspot_img
HomeNewsകാട്ടാക്കടയിൽ 18 കാരൻ വീട്ടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു :  മുറിയിൽ നിന്നും സിറിഞ്ചും, കുപ്പിയും...

കാട്ടാക്കടയിൽ 18 കാരൻ വീട്ടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു :  മുറിയിൽ നിന്നും സിറിഞ്ചും, കുപ്പിയും കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ 18 കാരൻ വീട്ടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചു. പൂവച്ചൽ പുന്നാംകരിക്കകം വലിയവിളയിൽ ആൽബർട്ട്- ബീന ആൽബർട്ട് ദമ്പതികളുടെ മകൻ സച്ചു എന്ന അബിൻ ആൽബർട്ടാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിൽ വച്ച് അമ്മയെ കെട്ടിപ്പിടിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു അബിൻ.College student collapsed and died kattakkada

ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബിന്റെ മുറിയിൽ നിന്നും സിറിഞ്ചും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

നെല്ലിക്കാട് മദർ തെരേസ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അബിൻ ആൽബർട്ട്. കോളേജിൽ നിന്നും ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടിൽ തിരിച്ചെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദർ വീട്ടിലെത്തി പരിശോധന നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തത ലഭിക്കു എന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments