Tuesday, March 18, 2025
spot_imgspot_img
HomeNewsKerala News'കണ്ണൂരില്‍ സിപിഎമ്മിനെ എതിര്‍ക്കുക കളക്ടര്‍ക്ക് വെല്ലുവിളിയോ?പിപി ദിവ്യയെ രക്ഷിക്കാനോ കളക്ടറുടെ മൊഴി? റവന്യൂ...

‘കണ്ണൂരില്‍ സിപിഎമ്മിനെ എതിര്‍ക്കുക കളക്ടര്‍ക്ക് വെല്ലുവിളിയോ?പിപി ദിവ്യയെ രക്ഷിക്കാനോ കളക്ടറുടെ മൊഴി? റവന്യൂ വകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ അങ്ങനെയൊരു മൊഴിയില്ലെന്ന് മന്ത്രി കെ രാജന്‍

തൃശൂര്‍: എടിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ അറസ്റ്റിനു ശേഷം  കളക്ടർ അരുൺ കെ വിജയൻ നല്‍കിയ മൊഴിയുള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സഹപ്രവര്‍ത്തകന് നീതി ഉറപ്പാക്കുന്നതിനേക്കാളും കണ്ണൂര്‍ കളക്ടര്‍ക്ക് താല്‍പര്യം പിപി ദിവ്യയെ രക്ഷിക്കുന്നതിലാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.Collector Arun K Vijayan’s statement on the death of ADM Naveen Babu is being discussed

ഇതുവരേയും നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചിരുന്നത് പിപി ദിവ്യയും പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടിവി പ്രശാന്തുമായിരുന്നു. എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന മൊഴി പിന്നീട് കളക്ടര്‍ പോലീസിന് നല്‍കുകയും ചെയ്തു.

ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ വന്ന് പോയ ശേഷം നവീന്‍ ബാബു തന്റെ മുന്നിലെത്തി തെറ്റുപറ്റിയെന്ന് പറഞ്ഞതായി പോലീസിന് മൊഴി നല്‍കി. ആദ്യഘട്ടത്തിലൊന്നും പറയാതിരുന്ന കാര്യമാണ് കളക്ടര്‍ പോലീസിന് മുന്നില്‍ പറഞ്ഞത്. നവീന്റെ മരണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് നല്‍കിയപ്പോഴൊന്നും കളക്ടര്‍ പറയാതിരുന്ന കാര്യമാണിത്.

വകുപ്പുതല അന്വേഷണത്തിലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നാണ് വിവരം. പിന്നെ എന്തിനാണ് പോലീസിന് ഇങ്ങനെ ഒരു മൊഴി നല്‍കി എന്നതിലാണ് സംശയം. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

കളക്ടറുടെ ഈ മൊഴി ആയുധമാക്കിയാണ് ദിവ്യ ഇപ്പോള്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കളക്ടര്‍ ക്ഷണിച്ചിട്ടാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന കാര്യം ദിവ്യ ജാമ്യാപേക്ഷയില്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ പലതവണ പറഞ്ഞിട്ടും എന്തുകൊണ്ടാണ് ദിവ്യ ഇക്കാര്യം വീണ്ടും കോടതിയില്‍ ഉന്നയിക്കുന്നത് എന്നത് സംശയാസ്പദമാണ്.

ഒക്ടോബര്‍ നാലിന് വിടുതല്‍ ചെയ്യേണ്ട ഉദ്യോഗസ്ഥനെ പിടിച്ചുനിര്‍ത്തി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ കളക്ടറാണെന്നും കുടുബം ആരോപിക്കുന്നുണ്ട്. ഇതിനൊന്നും കളക്ടര്‍ മറുപടി പറയുന്നില്ല. പകരം അന്വേഷിക്കട്ടെ എന്ന് മാത്രമാണ് പ്രതികരണം.

അതേസമയം എഡിഎം തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്ന മൊഴി കലക്ടര്‍ റവന്യൂ വകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി.

കലക്ടര്‍ കൊടുത്ത മൊഴി ഞങ്ങളുടെ മുമ്പില്‍ നല്‍കിയ മൊഴിയല്ല. അത് കോടതിയില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്ബാകെ കൊടുത്ത മൊഴിയാകാമെന്ന് മന്ത്രി രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു.

വിശദമായ പരിശോധനയ്ക്ക് ശേഷം അതു ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് മന്ത്രിക്ക് ലഭിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

നവീന്‍ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ മന്ത്രി എന്ന നിലയില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ല. സത്യസന്ധമായ നിലയില്‍ അന്വേഷണം മുന്നോട്ടുപോകണണെന്ന ആഗ്രഹമാണുള്ളത്. ആ ഘട്ടത്തില്‍ ഓരോരുത്തരും കൊടുത്ത മൊഴിയെപ്പറ്റി ഈ ഘട്ടത്തില്‍ പറയുന്നത് ശരിയല്ല.

കലക്ടറുടെ മൊഴിയില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു. 15-ാം തീയതി സംഭവം നടന്നശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ എന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നവീന്‍ബാബുവിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. ആ ബോധ്യം മാറാന്‍ പറ്റുന്ന വിധത്തിലുള്ള ഒന്നും ഈ കലയളവില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ അന്നത്തെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രി രാജന്‍ പറഞ്ഞു.

പല മൊഴികള്‍ ഒരാള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വൈരുധ്യം കോടതി കണ്ടെത്തിക്കോളും. സംഭവത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. അത് ക്രൈമിനെക്കുറിച്ചല്ല. റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട നാള്‍വഴികളാണ് റവന്യൂ വകുപ്പ് അന്വേഷിച്ചത്.

അതുമായി ബന്ധപ്പെട്ട ഫയലുകളുടെ പുരോഗതി, ഓരോ ഉദ്യോഗസ്ഥര്‍ നടത്തിയ അഭിപ്രായങ്ങള്‍, രേഖപ്പെടുത്തലുകള്‍ തുടങ്ങിയവയില്‍ റവന്യൂ ഉദ്യോഗസ്ഥരുടേയും അതുമായി കൂട്ടിച്ചേര്‍ക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കുക എന്നതാണ് റവന്യൂ വകുപ്പ് നടത്തിയിട്ടുള്ളത്. ക്രൈമുമായി ബന്ധപ്പെട്ട കേസുകള്‍ പൊലീസാണ് അന്വേഷിക്കുന്നതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

അതേസമയം എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനൽ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്.

വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നു. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്നും കളക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിൻ്റെ മൊഴിയിൽ പറയുന്നു. 

ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പറയുന്നുണ്ട്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും അന്വേഷണതോട് സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments