Saturday, April 26, 2025
spot_imgspot_img
HomeNewsIndiaമോട്ടോര്‍ വാഹന വകുപ്പിന്റെ അന്യയായ പിഴ ഈടാക്കൽ ; ടൂറിസ്റ്റ് വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജി...

മോട്ടോര്‍ വാഹന വകുപ്പിന്റെ അന്യയായ പിഴ ഈടാക്കൽ ; ടൂറിസ്റ്റ് വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.

Collection of fines by the Department of Motor Vehicles; The High Court will consider the petition filed by the tourist vehicle owners again today

2023 മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ സ്‌റ്റോപ്പിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും,ഇതിന്റെ പേരിൽ പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമത്തിനെതിരാണെന്നും ഹര്‍ജിക്കാര്‍ പറയുന്നത്. റോബിന്‍ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

റോബിന്‍ ബസിന് കോടതി നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ ഇടക്കാല ഉത്തരവില്‍ അനുവാദം നല്‍കിയിരുന്നു. പെര്‍മിറ്റ് ചട്ടലംഘനമുണ്ടായാല്‍ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും ഇതിൽ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികള്‍ നിയമവിരുദ്ധമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments