തേങ്ങാവെളം രുചിക്കാത്ത മലയാളികളുണ്ടോ? രുചിയും ആരോഗ്യ ഗുണങ്ങളും ഒരുപോലെ ഒത്തുചേർന്ന ഈ വെള്ളത്തിന് ധാരാളം സൗന്ദര്യ ഗുണങ്ങളുമുണ്ട് എന്ന കാര്യം അറിയാമോ? ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ തേങ്ങാവെള്ളം നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും നിരവധി ഗുണങ്ങള്‍ നല്‍കുന്നു.
ഇത് നിങ്ങളുടെ ചര്‍മ്മത്തെയും മുടിയെയും വളരെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു. തേങ്ങാവെള്ളം കുടിക്കുന്നതിനു പുറമേ, നിങ്ങള്‍ക്ക് ഇത് നിരവധി മുടിയിലും ചര്‍മ്മത്തിനും ഉപയോഗിക്കാം.
മുഖം കഴുകാൻ തേങ്ങാവെള്ളം
നല്ല തിളക്കമുള്ളതും മൃദുവാർന്നതുമായ ചർമ്മം ആഗ്രഹിക്കുന്നവരെല്ലേ നാം എല്ലാവരും? അത് സ്വായത്തമാക്കാൻ ഇനി ദിവസേന തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകി തുടങ്ങുക. ഇത് ഒരു നാച്ചുറൽ മോയിസ്ചറൈസർ ആണ്. ഈ രീതി പിന്തുടരുന്നത് നിങ്ങളുടെ ചർമ്മത്തെ മുഖക്കുരു വരാതെ സംരക്ഷിക്കുന്നു .
ഫേഷ്യൽ സ്പ്രേ
മുഖകാന്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഫേഷ്യൽ സ്പ്രേ തേങ്ങാവെള്ളം കൊണ്ട് ഉണ്ടാക്കി നോക്കിയാലോ? കുറച്ചു തേങ്ങാ വെള്ളവും റോസ് വാട്ടറും ഒരു ബോട്ടിലിൽ കലർത്തി നന്നായി മിക്സ് ചെയ്യുക.
ഒന്നോ രണ്ടോ തുള്ളി ഫെയ്‌സ് ഓയിലും അതിലേക്കു ചേർക്കാവുന്നതാണ്. ദിവസത്തിൽ ഇടയ്ക്കിടെ പ്രയോഗിക്കുക. നിങ്ങൾക്ക് ചർമ്മം വരണ്ടു പോകുന്ന പ്രശ്നമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
കരുവാളിപ്പ് അകറ്റാൻ തേങ്ങാവെള്ളം
ദിവസേന വെയിൽ കൊള്ളുന്നത് വഴി ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും നിറവ്യത്യാസങ്ങളുമൊക്കെ ഇല്ലാതാക്കാൻ തേങ്ങാവെള്ളം ഫലപ്രദമാണ് .കുറച്ച് മുൾട്ടാനി മിട്ടിയും തേങ്ങാവെള്ളവും ചേർത്ത് മിക്സ് ചെയ്തു ദിവസവും പ്രയോഗിക്കുക.
ഈ ഫെയ്സ് പായ്ക്ക് ചർമ്മത്തിലെ കറുത്ത പാടുകളെ നീക്കം ചെയ്തുകൊണ്ട് ചർമ്മത്തിന് തിളക്കം നൽകുന്നു. തേങ്ങാവെള്ളം നല്ല രീതിയിൽ ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനു സഹായിക്കും.
ഇതൊന്നും കൂടാതെ തേങ്ങാവെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയുന്നതിനൊപ്പം ചർമ്മത്തെ മൃദുവായി നിലനിർത്തുകയും ചെയ്യും
മുടിയഴകിന് തേങ്ങാവെള്ളം
പ്രായഭേദമന്യേ കേശ സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നവരാണ് നാം. മുടി കൊഴിച്ചിലും മറ്റു അനുബന്ധ പ്രശ്നങ്ങളും നിങ്ങള അലട്ടുന്നുണ്ടെങ്കിൽ ഇനി ഒട്ടും ആലോചിക്കേണ്ട, സുലഭമായി ലഭിക്കുന്ന തേങ്ങാ വെള്ളം കൊണ്ട് മുടി കഴുകിക്കൊള്ളൂ.
ഇങ്ങനെ ചെയ്യുന്നത് വഴി പരുക്കൻ മുടിയിഴകളെല്ലാം മാറി മിനുസമാർന്നതും മൃദുവായതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ നിങ്ങൾക്ക് സാധിക്കുന്നു. കൂടാതെ ഇതിൽ ആന്റി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് തലയിലെ ചൊറിച്ചിൽ, താരൻ, അണുബാധകൾ എന്നിവയിൽ നിന്നെല്ലാം പരിരക്ഷ നൽകുന്നു.
തേങ്ങാവെള്ളം മുടിയിഴകളെ ദൃഢമാക്കാനും സഹായിക്കുന്നു. ഒരു പ്രകൃതിദത്ത കണ്ടീഷനറായും ഉപയോഗിക്കാം.
തേങ്ങാവെള്ളം ഉപയോഗിച്ച് തലയോട്ടിയും മുടിയും 15-20 മിനിറ്റ് മസാജ്ചെയ്തു കുറച്ചു സമയത്തിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയയുക. ഇത് മുടിയുടെ ആരോഗ്യത്തിന് പ്രയോജനപ്രദമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.