Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala News'വെടിവെച്ചു കൊന്നാലും വീടുവിട്ട് ഇറങ്ങില്ല',മുനമ്പത്ത് സമരം തുടരുന്നു;മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ഉന്നതതല യോഗം വിളിച്ച്...

‘വെടിവെച്ചു കൊന്നാലും വീടുവിട്ട് ഇറങ്ങില്ല’,മുനമ്പത്ത് സമരം തുടരുന്നു;മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്.Coastal residents strike over Munambam land issue

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി.

വർഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം.

വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്ത് വന്നാലും തങ്ങള്‍ വീടു വിട്ടിറങ്ങില്ലെന്ന് ജനങ്ങള്‍ പറയുന്നു. വെടിവെച്ച് കൊന്നാലും വീട് വിട്ട് ഇറങ്ങില്ല. സമാധാനത്തോടെ ജീവിച്ചിരുന്നതാണ്.

ഇതിനിടെ ഭൂമി അവരുടേതാണെന്ന് പറഞ്ഞ് വന്നിരിക്കുകയാണ്. ഒരു പ്രാവശ്യം അവര്‍ വന്നതാണ്. ഇപ്പോള്‍ വീണ്ടും വന്നിരിക്കുകയാണ്. പെട്ടെന്ന് കുറച്ച് പണത്തിന് ആവശ്യം വന്നാല്‍ ലോണ്‍ എടുക്കാന്‍ സാധിക്കില്ല. കരം അടയ്ക്കാന്‍ പോലും സാധിക്കുന്നില്ല. തങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു.

അതേസമയം മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച.

കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോ​ഗത്തില്‍ ചർച്ച ചെയ്യും. അതേസമയം, പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും.

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു

പ്രശ്‌നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഒരാളെ പോലും കുടിയൊഴിപ്പിക്കരുതെന്നാണ് നിലപാട്. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് സാദിഖലി തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരുന്നു. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍ മുന്‍കൈ എടുക്കണമെന്നാണ് ആവശ്യം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments