Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsവയനാട് ദുരന്തം: ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടി, തൊടുന്യായം പറഞ്ഞ് അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ദുരന്തം: ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടി, തൊടുന്യായം പറഞ്ഞ് അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതാശ്വാസസഹായം വൈകുന്നതില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

കേന്ദ്രം തൊടുന്യായം പറഞ്ഞു കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിവേദനം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സഹായം നല്‍കാത്തത് എന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ഇതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 10 ന് പ്രധാന മന്ത്രി വയനാട്ടിൽ വന്നു.അന്ന് തന്നെ കേരളം ആവശ്യങ്ങൾ ഉന്നയിച്ചു.പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നൽകി

പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞു 100 ദിവസം ആയി.ഇതിനിടെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകി.കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നൽകിയില്ല

നേരത്തെ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ pdna പ്രകാരം ആവശ്യം ഉന്നയിച്ചു.pdna സഹായത്തിനു ഉള്ള ഔദ്യോഗിക രേഖ ആയി പ്രധാന മന്ത്രിയുടെ സന്ദർശന സമയത്തു കണക്കാക്കിയിരുന്നില്ല.pdna മെമ്മോറാണ്ടം തയ്യാറാക്കാൻ കേരളം കുറഞ്ഞ സമയം മാത്രമാണ് എടുത്തത്.583 പേജുള്ള പഠന റിപ്പോർട്ട് ആണ് കേരളം നൽകിയത്.pdna തയ്യാറാക്കാൻ വൈകി എന്ന കേന്ദ്ര വാദം തെറ്റ്.pdna തയ്യാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണം.

ദുരന്തം ഉണ്ടായ മറ്റ് സംസ്ഥാനങ്ങൾ pdna തയ്യാറാക്കാൻ മൂന്ന് മാസം എടുത്തു.ത്രിപുര ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകി.കേരളത്തോട് അവഗണനയാണ്.മറ്റ് സംസ്ഥാനങ്ങൾക്ക് ഇഷ്ടം പോലെ സഹായം നല്‍കുന്നു.കേരളം ആവശ്യപ്പെട്ടത് മൂന്നു ആവശ്യങ്ങളാണ്.അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിക്കണം.കടങ്ങൾ എഴുതിത്തള്ളണം
അടിയന്തര സഹായം വേണം.മൂന്നു ആവശ്യങ്ങളിലും മറുപടി ഇല്ല.sdrf ഇൽ ഫണ്ട് ഉണ്ട് എന്ന വാദം ശരിയല്ല.സാധാരണ നിലക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്.വയനാടിന് പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments