Tuesday, July 8, 2025
spot_imgspot_img
HomeViralനഴ്സ് ഒരേസമയം രണ്ട് ഡോക്ടർമാരുമായി നഴ്സിന് പ്രണയം : യുവതിയെ സന്തോഷിപ്പിക്കാൻ ഒരാൾ വീടും മറ്റേയാൾ...

നഴ്സ് ഒരേസമയം രണ്ട് ഡോക്ടർമാരുമായി നഴ്സിന് പ്രണയം : യുവതിയെ സന്തോഷിപ്പിക്കാൻ ഒരാൾ വീടും മറ്റേയാൾ കാറും സമ്മാനിച്ചു : കാമുകിയുടെ ചതി അറിഞ്ഞതോടെ ഡോക്ടര്‍മാരുടെ തമ്മില്‍തല്ലും :

ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം എന്നാണു പൊതുവെ ഉള്ളൊരു ധാരണ. എന്നാൽ പ്രണയത്തെ ചൊല്ലിയുള്ള തർക്കവും വഴക്കുകളും എല്ലാം നിരവധി ആണ്. ലോകത്ത് എവിടെ ആണെങ്കിലും ഇക്കാര്യത്തില്‍ മനുഷ്യര്‍ എല്ലാം ഒരുപോലെ എന്ന് തന്നെ പറയാം. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് നടന്നത്. ചൈനയില്‍ ആണ് ഒരു പ്രണയ വഴക്ക് നടന്നത്. പക്ഷേ, അതൊരു ത്രികോണ പ്രണയമായിരുന്നു. ആ പ്രണയ വഴക്കിനൊടുവില്‍ ഒരു കാമുകന്‍ ഐസിയുവില്‍ അഡ്മിറ്റാകുന്നത് വരെയെത്തി കാര്യങ്ങള്‍.clash erupts after nurse falls in love with two doctors

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ആശുപത്രിയിൽ ആണ് സംഭവം. വുക്സി പീപ്പിൾസ് ഹോസ്പിറ്റലിൽ പുതുതായി ആശുപത്രിയില്‍ ജോലിക്ക് കയറിയ 27 -കാരിയായ നഴ്സിന് 50 വയസ്സുള്ള രണ്ട് ഡോക്ടർമാരോട് ഒരേ സമയം പ്രണയത്തിലായി.

പരസ്പരം അറിയാതെ ഇരുവരില്‍ നിന്നും യുവതി വിലകൂടിയ സമ്മാനങ്ങളും വാങ്ങിയിരുന്നു. വളരെ വിദഗ്ദമായാണ് നേഴ്സ് ഇരുവരെയും പ്രണയിച്ചത്. എന്നാൽ തങ്ങളുടെ കാമുകിക്ക് മറ്റൊരു കാമുകനുണ്ടെന്ന് രണ്ട് ഡോക്ടർമാരും തിരിച്ചറിഞ്ഞതോടെ യുവതിയുടെ പേരില്‍ ഡോക്ടർമാർ തമ്മില്‍ അടിപിടിക്കുകയായിരുന്നു.

ഇത് ഡോക്ടർമാരിരുവരും പരസ്പരം പരസ്യമായി ഏറ്റുമുട്ടുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. ഡോക്ടമാരുടെ പരസ്യ ഏറ്റുമുട്ടലില്‍ സു എന്ന് പേരുള്ള ഡോക്ടറുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ പരിക്ക് അതീവ ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ഉടനെ തന്നെ ഐസിയുവിലേക്ക് മാറ്റിയെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഡോക്ടർമാർ തമ്മില്‍ സംഘർഷം മൂർച്ചിച്ചതിനിടെ യുവതി അവരുടെ വീട്ടിലേക്ക് പോയെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചതായും സംഭവത്തിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തതായും റിപ്പോർട്ടില്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments