തിരുവന്തപുരം: സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം.Civil Service Student Assaulted in Thiruvananthapuram
യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
അതേസമയം പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു.
പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.