കോട്ടയം: സിറിയക് ചാഴികാടനെ യൂത്ത് കോൺഗ്രസ് എം സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുത്തു. അങ്കമാലിയിൽ ചേർന്ന യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മറ്റി യോഗമാണ് സിറിയകിനെ തെരഞ്ഞെടുത്തത്.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന അധ്യക്ഷനായിരിക്കെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന്റെയും കോട്ടയം എംപി തോമസ് ചാഴികാടന്റെയും സഹോദര പുത്രനാണ്.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം,
കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന ഓഫീസ് ചുമതലയുള്ള സെക്രട്ടറി, കേരള വിദ്യാർത്ഥി കോൺഗ്രസ് എം ഓഫീസ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി.
കെ സി വൈ എം സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഓഫീസ് ചുമതലയുള്ള സെക്രട്ടറി, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സിറിയക് ചാഴികാടൻ ഇന്ത്യയിലെ ഏറ്റവും മികച്ച കത്തോലിക്കാ യുവജന പ്രവർത്തകന് കാത്തോലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ നൽകുന്ന നാഷണൽ ബെസ്റ്റ് യൂത്ത് അവാർഡ് 2012 ലെ ജേതാവായിരുന്നു.
കാർഷികരംഗത്തും വൃക്തിമുദ്രപതിപ്പിച്ച സിറിയക് നിരവധി ജീവകാരുണൃപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.