പെരുമ്പാവൂര്‍: കോട്ടയം കാരിത്താസ് ആശുപത്രി ഓപ്പറേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ ഫാ.ജോയിസ് നന്ദിക്കുന്നേല്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി ഭീതി പരത്തി.
കാല്‍നടക്കാരും സ്‌കൂട്ടര്‍ യാത്രക്കാരും തലനാരിഴയ്ക്കാണ് ആ കാറിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ഒടുവില്‍ ഒരു ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ നിയന്ത്രണം തെറ്റി മുന്നോട്ട് പോയി ഒരു പോസ്റ്റിലിടിച്ചാണ് നിന്നത്.
കഴിഞ്ഞ ദിവസം പെരുമ്ബാവൂര്‍ കുറുപ്പുംപടിയിലാണ് അപകടം നടന്നത്. കാറിന്റെ വരവ് കണ്ടു നാട്ടുകാരെല്ലാം തന്നെ നിലവിളിച്ചുകൊണ്ടാണ് മാറിയത്. അതേസമയം കാറിന്റെ പോക്ക് കണ്ട് പന്തികേട് തോന്നിയ കുറച്ച് ചെറുപ്പക്കാര്‍ വാഹനത്തെ പിന്തുടര്‍ന്നു വീഡിയോ പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
അതേസമയം കാറിനുള്ളില്‍ നിന്നും താനൊരു പുരോഹിതനാണെന്നും തന്നെ രക്ഷിക്കണമെന്നും അവിടെ ഓടിക്കൂടിയ നാട്ടുകാരോട് വൈദികന്‍ വിളിച്ചുപറഞ്ഞു. മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയത് കാരിത്താസ് ജോയിന്റ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് ഫാ.ജോയിസ് നന്ദിക്കുന്നേല്‍ ആണെന്ന് പിന്നീട് ആണ് വ്യക്തമായത്.
സ്‌കൂള്‍ വിട്ട് വന്ന കുട്ടികള്‍ അടക്കം പലരും അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പോസ്റ്റിലിടിച്ചു നിന്ന കാറിൽ നിന്നും ഷോക്കേല്‍ക്കാതെ നാട്ടുകാരും കാര്‍ ഡ്രൈവറും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. അതിനിടെ കാറിനുള്ളില്‍ നിന്നും മദ്യക്കുപ്പി സഹിതം നാട്ടുകാര്‍ കണ്ടെടുത്തിട്ടുണ്ട്. അപകടം നടന്ന സമയം മദ്യലഹരിയില്‍ ഡ്രൈവര്‍ക്ക് കാല്‍ നിലത്ത് കുത്താൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അതേസമയം സോഷ്യൽ മീഡിയയിൽ വൈദികന് അനുകൂലമായും അഭിപ്രായങ്ങൾ വരുന്നുണ്ട്. ” ഒരു വണ്ടി നമ്മുടെ മുന്നിലൂടെ വളഞ്ഞും പോകുമ്പോൾ പലരും വീഡിയോ എടുക്കും . മദ്യം കഴിച്ചിട്ടാണ് വണ്ടി ഓടിക്കുന്നത് എന്ന് കരുതുന്നതിലും തെറ്റില്ല . എന്നാൽ അറ്റാക്ക് , തുടങ്ങിയ അസുഖങ്ങൾ മൂലം ഇതുപോലുള്ള കാര്യങ്ങൾ സംഭവിച്ച നിരവധി കേസുകൾ ഉണ്ട് .
ഇവിടെ ഈ അച്ചന് സംഭവിച്ചതും അതാണ് . സോഡിയം കുറഞ്ഞു പോകുന്നതും BP തുടങ്ങിയ അസുഖങ്ങൾ ഈ അച്ചനുണ്ട് . അതിൻ്റെ ഫലമായി സെമി അൺ കോൺ ഷ്യസായി പോയതാണ് . ഈ അച്ചൻ 100 ശതമാനം മദ്യപിച്ചിട്ടില്ല വണ്ടി ഓടിച്ചത് . കൃത്യമായ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതെഴുന്നത് .” എന്ന് ജോസ് സണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.