Wednesday, April 30, 2025
spot_imgspot_img
HomeNewsKerala Newsപാലായിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി : ഹെലൻ ഇനി കണ്ണീരോർമ്മ

പാലായിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി : ഹെലൻ ഇനി കണ്ണീരോർമ്മ

ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്. missing child found dead

മൃതദേഹം കണ്ടെത്തിയത് 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്ന്.

പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുബോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്.
ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു.

അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
ഹെലൻ വീണ കുന്നനാം കുഴിയിൽ നിന്ന് ഏതാനും മീറ്ററുകൾ മാറി മീനച്ചിലാറിലാറാണ് എന്നതും തിരച്ചിൽ ദുഷ്കരമാക്കിയിരുന്നു.

തുടർന്ന് ഇന്ന് രാവിലെ മുതൽ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.

കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം അടക്കാൻ തേടാനിരിക്കുകയാണ് കുട്ടിയുടെ മൃതദേഹം 25 കിലോമീറ്റർ മാറി ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണാട്ടുമാലി കടവിൽ കണ്ടെത്തിയിരിക്കുന്നത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments