തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ് മുമ്പാണ് സംഭവം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.Chief Minister Pinarayi Vijayan’s vehicle met accident in Vamanapuram thiruvananthapuram
റോഡിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്.
ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന റോഡിൽനിന്ന് കയറി വന്ന സ്കൂട്ടറാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെത്തിയത്. അവരെ രക്ഷിക്കാനായി പൈലറ്റ് പോയ പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടർന്നു.