Sunday, January 26, 2025
spot_imgspot_img
HomeNews50 ശതമാനം സ്ഥാനങ്ങള്‍ 50 വയസില്‍ താഴെയുള്ളവര്‍ക്ക് നല്‍കണം;സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന്...

50 ശതമാനം സ്ഥാനങ്ങള്‍ 50 വയസില്‍ താഴെയുള്ളവര്‍ക്ക് നല്‍കണം;സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്

സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്. അമ്പതു ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്കു നല്‍കണമെന്ന എ, ഐ.സി.സി റായ്പൂര്‍ സമ്മേളന തീരുമാനം നടപ്പാക്കണമെന്നാണ് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെടുന്നത്.Cherian Philip wants a generational change in Congress

 വനിതകള്‍ക്കും പിന്നോക്കക്കാര്‍ക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നല്‍കണമെന്ന എ.ഐ.സി.സി നിബന്ധന ലംഘിക്കരുത്. ജാതി – മത സമവാക്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതല്‍ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കണ മെന്നും ചെറിയാന്‍ ഫിലിപ്പ് നിര്‍ദേശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോണ്‍ഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്. അമ്പതു ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്കു നല്‍കണമെന്ന എ, ഐ.സി.സി റായ്പൂര്‍ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകള്‍ക്കും പിന്നോക്കക്കാര്‍ക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നല്‍കണമെന്ന എ.ഐ.സി.സി നിബന്ധന ലംഘിക്കരുത്. ജാതി – മത സമവാക്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതല്‍ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments