കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയും അമൃതയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇരുവരുടെയും വിവാഹ ബന്ധത്തിന്റെ കാലത്തുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് സാക്ഷിപറഞ്ഞ് കൂടുതൽ പേർ മുന്നോട്ടുവരികയാണ്. ഏറ്റവും ഒടുവിൽ പ്രതികരിച്ചിട്ടുള്ളത് ആർ.ജെ. വി.ജെ. ചെമ്പൻ സ്റ്റെഫാൻ ആണ്.
കഴിഞ്ഞ 16 വർഷങ്ങളായി തനിക്ക് അമൃതയെ നേരിട്ട് അറിയാം എന്ന് ചെമ്പൻ പറയുന്നു. അമൃത ബാലയിൽ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ചും അറിവുള്ള ആളാണ് താൻ. അമൃതയുടെ മകൾ വീഡിയോയിൽ വന്നു പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് സ്റ്റെഫാൻ ആവർത്തിക്കുന്നു. സ്‌റ്റെഫാൻറെ വീഡിയോ പോസ്റ്റ് അമൃതയും ഫേസ്ബുക്കിൽ ഷെയർ ചെയ്‌തു.
കുഞ്ഞിനെ പറഞ്ഞു പറയിപ്പിച്ച കാര്യങ്ങല്ല. ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് അങ്ങനെ പറയിക്കാനും വേണ്ടി ആ വീട്ടിൽ ആർക്കും താല്പര്യവുമില്ല. ഉണ്ടെങ്കിൽ, അവർക്ക് അത് വളരെ മുൻപേ ചെയ്യാമായിരുന്നല്ലോ. വേണ്ടിയിരുന്നെങ്കിൽ അവർക്ക് കുഞ്ഞിനെ മടിയിൽ വച്ച് അങ്ങനെ പറയിക്കാമായിരുന്നു അല്ലെ. അമൃതയുടെ കുടുംബത്തിൽ ആരും ബാലക്കെതിരെ ഇതുവരെയും സംസാരിച്ചിട്ടില്ല.
ഈ കഴിഞ്ഞ ഡിസംബർ 31ന് താൻ ബാലയ്ക്കെതിരെ ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ മുതിർന്നപ്പോഴും അവർ എന്നെ തടയുകയാണ് ചെയ്തത്. അമൃതയെ ബാല രണ്ടാം വിവാഹം ചെയ്തതാണ് എന്ന വിവരം ഉൾപ്പെടെ വളരെയധികം ദേഷ്യത്തോടെ ചെയ്ത ഒരു വീഡിയോ ആയിരുന്നു അത് .അമ്മു ചേച്ചി അഥവാ അമൃത പോസ്റ്റ് ചെയ്ത വീഡിയോയിൽ ബാലയുടെ ആദ്യഭാര്യയുടെ പേര് പറയുന്നുണ്ട്. താൻ ആ യുവതിയുടെ പേര് ഒഴിവാക്കിയാണ് വീഡിയോ ചെയ്തിരുന്നത്. അതിന്റെ ആവിർഭാവം എന്താകും എന്ന് അറിവില്ലാത്തതു കൊണ്ടായിരുന്നു പേര് ഒഴിവാക്കിയത്.
അമൃതയെ കഴിഞ്ഞ് മൂന്നാമതും കല്ല്യാണം കഴിച്ച് ഇപ്പോൾ നാലാമത് ഒരാൾക്കൊപ്പം ലിവിംഗ് ടുഗേദറിലാണ് ബാലയെന്നും അതുകൊണ്ട് അമൃതയെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് ബാലയെന്നും സ്റ്റെഫാൻ കൂട്ടിച്ചേർത്തു.
മാത്രമല്ല അമൃതയും കുടുംബവും എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അവർ കഷ്ടപ്പെട്ട് ജീവിക്കുകയല്ലേ എന്നാണ് സമൂഹ മാധ്യമങ്ങളോടും പ്രക്ഷകരോടും ചെമ്പൻ സ്റ്റെഫാൻപറഞ്ഞത്.