തൃശൂർ/വയനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെയും ചേലക്കരയിലെയും വോട്ടെടുപ്പ്‌ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ പുലർച്ചെ മുതല്‍ തന്നെ നീണ്ടനിര ദൃശ്യമായിരുന്നു. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്.Chelakkara, Wayanad Bypoll, Polling started
സി.പി.ഐയുടെ മുതിർന്ന നേതാവ് സത്യൻ മൊകേരി എല്‍.ഡി.എഫിനായും, ബി.ജെ.പിയുടെ നവ്യഹരിദാസാണ് എൻ.ഡി.എയ്‌ക്കായും കളത്തിലുണ്ട്.
ചേലക്കരയില്‍ 85 പിന്നിട്ട വൃദ്ധരും ഭിന്നശേഷിക്കാരും വീട്ടില്‍ വോട്ടിട്ടു. 85 കഴിഞ്ഞ 925 പേർ വോട്ടിട്ടു. ആകെ 1375 വോട്ട് പോള്‍ ചെയ്തു. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ടിട്ടു. വോട്ടിടുന്നത് വീഡിയോയില്‍ പകർത്തി. വയനാട് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവമ്ബാടി മണ്ഡലത്തില്‍ ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർ സിംഗ്യാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. റാലികള്‍, പൊതുയോഗങ്ങള്‍, ജാഥകള്‍ എന്നിവ പാടില്ലെന്നാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിംഗ് സ്‌ക്വാഡ് എന്നിവർ രംഗത്തുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.