Thursday, November 14, 2024
spot_imgspot_img
HomeNewsചങ്ങനാശ്ശേരി സെയിന്റ് ബർക്‌മാൻസ് കോളേജിന്റെ നേതൃത്വത്തിൽ കുട്ടനാടൻ അരി 'കായൽ രത്ന'

ചങ്ങനാശ്ശേരി സെയിന്റ് ബർക്‌മാൻസ് കോളേജിന്റെ നേതൃത്വത്തിൽ കുട്ടനാടൻ അരി ‘കായൽ രത്ന’

കുട്ടനാടൻ കർഷകർ കാലങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ ചങ്ങനാശേരി എസ് ബി കോളേജ് ആലപ്പുഴ ജില്ലാ ഭരണകൂടവും കുടുംബശ്രീ മിഷനുമായി ചേർന്ന് കുട്ടനാടൻ കുത്തരിക്ക് പ്രാദേശിക ബ്രാൻഡ് സൃഷ്ടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

“കായൽ രത്ന റൈസ്” എന്ന പേരിൽ പ്രീമിയം ഉൽപ്പന്നമായി ഈ അരി വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനവും സുസ്ഥിതിയും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ചങ്ങനാശ്ശേരി സെന്റ് ബർക്‌മാൻസ് കോളേജിലെ ബർക്‌മാൻസ് കൺസൾട്ടൻസി സെൽ (BCC) രൂപീകരിച്ച ഡിറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് (DPR), കുട്ടനാടൻ കുത്തരിയുടെ പ്രാദേശിക മാനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിപണന തന്ത്രങ്ങൾ ഉൾക്കൊള്ളുന്നു.

പരിസ്ഥിതി സൗഹൃദ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക കർഷകരെ പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബർക്മാൻസ് കൺസൽട്ടൻസി സെൽ സർക്കാർ സ്ഥാപനങ്ങൾക്കും പല പ്രശസ്തമായ സ്വകാര്യ സ്ഥാപനങ്ങൾക്കും വിവിധ കൺസൽട്ടൻസി സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

പ്രിൻസിപ്പൽ റവ. ഫാ. റെജി പി. കുര്യൻ, വൈസ് പ്രിൻസിപ്പൽസ് റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ, പ്രൊഫ. (ഡോ.) സിബി ജോസഫ് കെ., BCC സയറക്ടർ പ്രൊഫ. (ഡോ.) മാത്യു ജോസഫ്, ഡോ. ബിനു മാത്യു ജോബ്, റവ. ഫാ. മോഹൻ മാത്യു, ഡോ. റൂബിൻ ഫിലിപ്പ്, ഡോ. ക്രിസ് എബ്രഹാം കെ., മിസ് വിൻസി ഓ. മാത്യൂസ്, ശ്രീ. ഡിബിൻ കെ. കെ., ഡോ. ഷിനു വർക്കി, ഡോ. സെബാസ്റ്റ്യൻ കെ. എസ്. എന്നിവരടങ്ങുന്നതാണ് കൺസൾട്ടൻസി ടീം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments