Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsഎല്ലാവർക്കും ചുമതലകൾ നൽകി, എനിക്ക് തന്നില്ല; പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

എല്ലാവർക്കും ചുമതലകൾ നൽകി, എനിക്ക് തന്നില്ല; പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ വിമർശനം. ‘‘അന്ന് പറയേണ്ടെന്നു കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോകണം’’– അദ്ദേഹം പറഞ്ഞു.

പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും ചാണ്ടി ഉമ്മൻ ആവര്‍ത്തിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments