കോഴിക്കോട്: പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പർ. കോഴിക്കോട് എഡിഷനിൽ അച്ചടിച്ച എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ അച്ചടിച്ച പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലും മുഖം മറച്ചിട്ടില്ല.Chandrika’s e-paper hides Pinarayi’s face in the ad
കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം. ഇ-പേപ്പറിൽ കറുത്ത കള്ളി ഉപയോഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുന്ന നിലയിലാണ് പരസ്യം.