Thursday, November 14, 2024
spot_imgspot_img
HomeNewsസംസ്ഥാനത്തു മഴ ശക്തമാകും: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്തു മഴ ശക്തമാകും: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തു വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ മഴ തുടരും. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ തുടരുന്നതിനിടെയാണ് അഞ്ച് ദിവസം കൂടി ഇതേ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പുണ്ടായത്.

തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.നവംബർ ഒന്നാം തീയതി വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർടട്ടും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ഞായറാഴ്ച തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments