ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകൾക്ക് നല്‍കുന്ന ധനസഹായം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ഉത്തരവിട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആര്‍). മദ്രസകൾ പൂട്ടണമെന്ന റിപ്പോർട്ട് തയാറാക്കിയത് ഒമ്പത് വർഷത്തെ പഠനത്തിന് ശേഷമാണ്.chairman of child rights commission says madrasas should be closed
ആയിരക്കണക്കിന് രേഖകൾ പരിശോധിക്കുകയും നിരവധി കൂടിയാലോചനകൾ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നൽകുന്ന ധനസഹായം നിർത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻതന്നെ സ്കൂളുകളിലേക്ക് മാറണം. കേരളം മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും കനൂൻഗോ പറഞ്ഞു.
കഴിഞ്ഞദിവസം മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിർദേശിച്ച് ഇദ്ദേഹം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു.