കൊച്ചി:മദ്രസ ബോര്‍ഡ് വിഷയത്തില്‍ സെമിനാരികളെ വലിച്ചിഴയ്ക്കരുതെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ.CBCI lay council not to drag seminaries on madrasa board issue
സർക്കാർ സഹായം പറ്റുന്ന മദ്രസ ബോർഡുകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിന്റെ പേരിൽ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്‌തവ മതപഠന കേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കാൻ ചിലർ ബോധപൂർവം നടത്തുന്ന കുത്സിതശ്രമങ്ങൾ വിലപ്പോവില്ലെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യൻ.
വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തി ന് ഇന്ത്യയിലെ ക്രൈസ്‌തവർക്ക് സർക്കാരുൾപ്പെടെ ആരുടെയും ഔദാര്യവും സഹായവും ഒരിക്കലും സ്വീകരിച്ചിട്ടില്ലായെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ ചൂണ്ടിക്കാട്ടി.
സഭാ ശുശ്രൂഷകൾക്കായി വൈദികരെ വാർത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവർക്കായി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്ന സഭാ സ്ഥാപനങ്ങളുമാണു സെമിനാരികൾ.
ക്രൈസ്‌തവ മതപഠനശാലകൾ വിശ്വാസികളുടെയും സഭാ സംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്ര വർത്തനങ്ങൾക്ക് സർക്കാരിന് യാതൊരു പങ്കുമില്ല. ഏതു മതത്തിൽ വിശ്വസിക്കാനും മതം പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്നുണ്ട്.
ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളിൽ ഉറച്ചുനിന്നുള്ള വിശ്വാസ പരിശീലനവും സാക്ഷ്യവുമാണ് ഭാരതത്തിൽ ക്രൈസ്‌തവർ നടത്തുന്നത്. ജനക്ഷേമത്തിനായുള്ള സർക്കാർ പൊതുഖജനാവിലെ പണം രാജ്യത്തെ ഒരു മത ത്തിന്റെയും പഠനത്തിനായി ദുരുപയോഗിക്കുന്നത് നീതീകരിക്കാനാകില്ല.
സംസ്ഥാനത്ത് പാലോളി കമ്മിറ്റി ശിപാർശകൾ അംഗീകരിച്ച് മാറിമാറി ഭരിച്ച സർക്കാരുകൾ മദ്രസകൾക്ക് വൻ സാമ്പത്തിക സഹായം നൽകിയ രേഖകളുണ്ട്.
ജാതിസംവരണത്തെ അട്ടിമറിക്കുന്ന ഭരണഘടനാ വിരുദ്ധമായ മതസംവരണം തുട രുന്നതും തിരുത്തപ്പെടണം. ന്യൂനപക്ഷ അവകാശങ്ങളുമായി മദ്രസകളെ കുട്ടിച്ചേർക്കരുത്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിരോധാഭാസങ്ങളും പൊരുത്തക്കേടുകളും ക്രൈസ്‌തവ സമൂഹം കഴിഞ്ഞ നാളുകളിൽ ഉയർത്തിക്കാട്ടിയത് ശരിയാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നുവെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.