Saturday, February 15, 2025
spot_imgspot_img
HomeNews'ആശുപത്രിയിലെത്തി ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി'; പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു 

‘ആശുപത്രിയിലെത്തി ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി’; പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു 

കൊച്ചി: പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. case registered against PV Anwar under non-bailable section

ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

ഇന്നലെ രാവിലെ 9.30നാണ്‌ അൻവറും കോൺഗ്രസ്‌ വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന്‌ താലൂക്ക്‌ ആശുപത്രിയിലെത്തിയത്‌. ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.

പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

  

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments