Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsചെവിയും കണ്ണും യഥാസ്ഥാനത്തല്ല, മലർത്തികിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും, കാലിനും കൈക്കും വളവ്,സ്കാനിംഗിൽ തിരിച്ചറിഞ്ഞില്ല;...

ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, മലർത്തികിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും, കാലിനും കൈക്കും വളവ്,സ്കാനിംഗിൽ തിരിച്ചറിഞ്ഞില്ല; നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആലപ്പുഴയില്‍ നാല് ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.case has been registered against four doctors in the case of severe disability of newborn baby 

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments