കൊച്ചി: ബൈക്ക് യാത്രികനെ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയ്ക്കെതിരെ കേസ്.case agaisnt sreenath bhasi
കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം. കൊച്ചി സെൻട്രല്‍ പൊലീസാണ് ശ്രീനാഥിനെതിരെ കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചിട്ടത്. കാറില്‍ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലെ ലഹരിപാർട്ടിയില്‍ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു.