Monday, December 9, 2024
spot_imgspot_imgspot_img
HomeNewsഷാജൻ സ്കറിയയുടെ പരാതി; പി വി അന്‍വറിനെതിരേ കേസെടുത്തു

ഷാജൻ സ്കറിയയുടെ പരാതി; പി വി അന്‍വറിനെതിരേ കേസെടുത്തു

തിരുവനന്തപുരം: ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പോലീസാണ് കേസെടുത്തത്.

ബിഎന്‍സ് ആക്ട് 196,336,340,356 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിലൂടെ താന്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ വീഡിയോ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് പി.വി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments