Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsവയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ ബിരിയാണി ചലഞ്ച്;പണം തട്ടിയെടുത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്

വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ ബിരിയാണി ചലഞ്ച്;പണം തട്ടിയെടുത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ പേരിൽ സിപിഎം പ്രവർത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയിൽ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. Case against CPM workers who cheated money in the name of wayanad relief

കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.

1200 ഓളം ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്ഐആർ പറയുന്നു. സർക്കാരിന് നൽകാൻ പിരിച്ചെടുത്ത തുക ഇവർ ഇതുവരെ കൈമാറിയിട്ടുമില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments