മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട അഖിൽ മാരാർക്കെതിരെ കേസെടുത്തു. കൊച്ചി ഇൻഫോപാർക്ക് പൊലീസ് ആണ് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ല എന്നാണ് അഖില്‍ മാരാർ പറഞ്ഞത്. പകരം താൻ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്നെഴുതിയ പുതിയ പോസ്റ്റും അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.
ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന രീരിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനും ബി.ജെ.പി. മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനറുമായ കുളനട ഞെട്ടൂര്‍ അവിട്ടം ഹൗസില്‍ ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തിരുന്നു.