Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsകോട്ടയത്തെ ആരോഗൃരംഗം വിഴുങ്ങാൻ മത്സരിച്ച് ആശുപത്രി ഏറ്റെടുക്കലുമായി കാരിത്താസും മാർസ്ലീവയും ; സാധാരണക്കാർക്ക് ഇല്ലാതാവുന്നത് കുറഞ്ഞ...

കോട്ടയത്തെ ആരോഗൃരംഗം വിഴുങ്ങാൻ മത്സരിച്ച് ആശുപത്രി ഏറ്റെടുക്കലുമായി കാരിത്താസും മാർസ്ലീവയും ; സാധാരണക്കാർക്ക് ഇല്ലാതാവുന്നത് കുറഞ്ഞ ചികിത്സ ചിലവുള്ള ചെറുകിട ആശുപത്രികൾ?

കോട്ടയം : കോട്ടയത്തെ ആരോഗ്യ ചികിത്സാരംഗം വിഴുങ്ങാൻ പരസ്പരം മത്സരിച്ച് ആശുപത്രികൾ ഏറ്റെടുക്കലുമായി കാരിത്താസും മാർ സ്ലീവയും. കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും ഉള്ള 5 സ്വകാര്യ ഇടത്തരം ആശുപത്രികൾ ഇതിനകം തന്നെ കാരിത്താസ് സ്വന്തമാക്കി. ഇതോടെ മാർ സ്ലീവയും അപകടം മണത്തറിഞ്ഞ് കളത്തിലിറങ്ങി. Caritas and Marsleeva compete to take over Kottayam’s healthcare sector

ആശുപത്രിയുടെ ഫോക്കസ് ഏരിയ ആയ കിഴക്കൻ മേഖലയിലെ മേലുകാവിൽ ആദ്യ ഏറ്റെടുക്കൽ നടത്തി.തുടർന്ന് വൈക്കം റോഡിൽ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രി ( HG ആശുപത്രി ) യുടെ പകുതി നിയന്ത്രണം ഏറ്റെടുത്തു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ നവീകരണം നടത്തുകയാണ് ചെയ്യുന്നത്. പൂർണ്ണമായും മുട്ടുചിറ ആശുപത്രി കൈപ്പിടിയിൽ ആക്കുന്നതിന്റെ തുടക്കമാണിത്.

കോട്ടയത്തിന് ആരോഗ്യമേഖലയിൽ രണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിലേക്കാണ് ഇരുവരും ചുവടുവെക്കുന്നത്.ഇതോടെ ചികിത്സാ നിരക്കുകളും ഡോക്ടർ ഫീസും നിശ്ചയിക്കുന്നത് ഉൾപ്പെടെ മെഡിക്കൽ മാർക്കറ്റ് പൂർണ്ണമായും ഇവരുടെ പിടിയിലാവും.

ഇപ്പോൾതന്നെ കുമരകം, കളത്തിപ്പടി കരിപ്പാൽ, കൈപ്പുഴ, പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികൾ കാരിത്താസ് എടുത്തുകഴിഞ്ഞു. ഇവിടെ നിന്നുള്ള രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി തെള്ളകം കാരിത്താസിലേക്കാണ് അയക്കുന്നത്.

അടുത്തയിടെ തെള്ളകത്തുള്ള മാതാ ആശുപത്രി ഏറ്റെടുത്ത് കാരിത്താസ് നവീകരിച്ചുവരികയാണ്. ഏറ്റുമാനൂരും കോട്ടയം നഗരത്തിലുള്ള രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി കാരിത്താസ് നോട്ടമിട്ടിരിക്കുകയാണ്.കോട്ടയം നഗരത്തിലെ ആശുപത്രി മാനേജ്മെന്റിന്റെ പ്രശ്നങ്ങൾ കാരണം മുടന്തി നീങ്ങുകയാണ്.ഈ അവസരത്തിലാണ് കാരിത്താസ് മാനേജ്മെന്റിനെ സമീപിച്ചത്.

നഗരത്തിൽ തന്നെയുള്ള കനൃസ്ത്രീകൾ നല്ല രീതിയിൽ നടത്തുന്ന മറ്റൊരു സ്വകാര്യ ആശുപത്രിയിലും കാരിത്താസിന്റെ കണ്ണുണ്ട്.

ഈ രണ്ട് ആശുപത്രികളും ആരോഗ്യ ജീവനക്കാർക്കും ജൂനിയർ ഡോക്ടർമാർക്കും കുറഞ്ഞ പ്രതിഫലത്തുകയും കൂടുതൽ അധ്വാന ഭാരവുമാണ് നൽകുന്നതെന്ന് വ്യാപക പരാതിയുണ്ട്. വിദഗ്ധ ഡോക്ടർമാരെ മെച്ചപ്പെട്ട തുകയിൽ വാങ്ങിക്കുകയും അവർക്ക് ടാർഗറ്റ് നൽകുകയുമാണ് ചെയ്യുന്നത്.അതായത് ഒരുമാസം ഇത്ര സർജറി കൾ ഇത്ര മരുന്നുകൾ ഇവ രോഗികൾക്ക് നൽകിയിരിക്കണം.

കേരളത്തിലെ മറ്റ് നഗരങ്ങളിൽ ഇല്ലാത്ത അപകടകരമായ ചികിത്സ സംവിധാനത്തിലേക്ക് ആണ് കോട്ടയം മാറുന്നത്. രണ്ട് കോർപ്പറേറ്റുകളുടെ കഴുത്തറപ്പൻ ചികിത്സാ നാളുകളാണ് അക്ഷരങ്ങളുടെ നാട്ടിൽ.

ആശുപത്രി ബ്രാൻഡ് പ്രമോഷനിലും ഇരുവരും മത്സരിക്കുന്നുണ്ട്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പാലായിലെ മാർ സ്ലീവ ഹോസ്പിറ്റലിൽ ചടങ്ങിൽ പങ്കെടുത്ത് ദിവസങ്ങൾ കഴിയും മുമ്പ് തന്നെ കാരിത്താസിലും സമാനമായ ഒരു ചടങ്ങിൽ പങ്കെടുത്തു. തങ്ങൾ ഒപ്പത്തിനൊപ്പമാണെന്ന് ഇരു കൂട്ടരും ഇതോടെ ജനത്തെ ബോധൃപ്പെടുത്താനുള്ള സാധൃകളാണ് തന്ത്രപരമായി ഉപയോഗിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments