തിരുവനന്തപുരം: ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾക്ക് വത്തിക്കാൻ ഇന്ന് സാക്ഷ്യം വഹിക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെടും. ഇദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുംcardinal ordination of archbishop mar george koovakkad
തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും.
ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് ഇവരെല്ലാം,ചേര്‍ന്ന് മാര്‍പാപ്പയോടൊത്ത് കുര്‍ബാന അര്‍പ്പിക്കും.
കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെ കർമ്മങ്ങളിൽ പങ്കെടുക്കും.
രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘവും വത്തിക്കാനിലുണ്ട്. കൊടിക്കുന്നില്‍ സുരഷ് എം.പി, രാജ്യസഭാംഗമായ ഡോ.സത്‌നാം സിംഗ് സന്ധു, ബി.ജെ.പി ദേശീയസെക്രട്ടി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി,ടോം വടക്കന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
ജോർജ് കൂവക്കാടിൻ്റെ കര്‍ദിനാൾ സ്ഥാനം ഒക്ടോബറിലാണ് മാർപാപ്പ പ്രഖ്യാപിച്ചത്. തുടർന്ന് നവംബർ 25 ന് ചങ്ങനാശ്ശേരിയിൽ വച്ച് അദ്ദേഹം മെത്രാനായി അഭിഷിക്തനായിരുന്നു.