നോയിഡ : ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടു പേര്‍ വെന്തു മരിച്ചു. നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയിലാണ് സംഭവം. ഇന്നു രാവിലെയാണ് സംഭവം. car fired in up
സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു.. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഉള്ളില്‍നിന്നു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സാക്ഷി മോഹന്‍ അവസ്തി പറഞ്ഞു.
കാറിനു തീപിടിച്ചതിനു കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.