Saturday, February 15, 2025
spot_imgspot_img
HomeNewsKerala News9 വയസ്സുകാരി കോമയിൽ, ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി; ഇൻഷുറന്‍സിന് ശ്രമിച്ചത് വഴിത്തിരിവായി

9 വയസ്സുകാരി കോമയിൽ, ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി; ഇൻഷുറന്‍സിന് ശ്രമിച്ചത് വഴിത്തിരിവായി

വടകര: വാഹനമിടിച്ച് തലശേരി സ്വദേശി പുത്തലത്ത് ബേബി (62) മരിക്കുകയും ചെറുമകൾ ദൃഷാന(9) ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്‌ത സംഭവത്തിൽ ഇടിച്ചിട്ട കാർ കണ്ടെത്തി.car accident women died grand daughter still in hospitalized car seized by police

അപകടം നടന്ന് ഒമ്പത് മാസത്തനിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്.

KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷജീൽ എന്ന ആളാണ് കാറോടിച്ചതെന്ന് വടകര റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇപ്പോൾ വിദേശത്താണെന്നും ഉടനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ ചുമത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമയിലാണ് ദൃഷാന.

2024 ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments