Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsവടക്കാഞ്ചേരിയില്‍ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു

വടക്കാഞ്ചേരിയില്‍ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷൻ (15) എന്നിവർ മരണപ്പെട്ടു . ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments